രമേശ് ചെന്നിത്തലയ്ക്ക് വധഭീഷണി; സുരക്ഷ ശക്തമാക്കി
Imageന്യൂഡല്‍ഹി: കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയ്ക്ക് വധഭീഷണി. ഡല്‍ഹിയിലെ ഏഷ്യാനെറ്റ് ബ്യൂറോയിലും കാസര്‍കോട്ടെ ഇന്ത്യാവിഷന്‍ ബ്യൂറോയിലുമാണ് അജ്ഞാതരുടെ ഭീഷണി സന്ദേശം ലഭിച്ചത്.
ആദ്യം ഏഷ്യാനെറ്റ് ഡല്‍ഹി ബ്യൂറോയിലാണ് സന്ദേശം ലഭിച്ചത്. ഉച്ചയ്ക്ക് 12.55-ഓടെ ബ്യൂറോ ചീഫ് പ്രശാന്ത് രഘുവംശത്തിന്റെ മൊബൈല്‍ ഫോണിലേക്ക് അജ്ഞാതന്റെ വിളിവരികയായിരുന്നു. രമേശ് ചെന്നിത്തലയെ കൊല്ലാന്‍ മുംബൈയില്‍ നിന്നും രണ്ടുഗുണ്ടകളെ ഇറക്കിയിട്ടുണ്ടെന്നായിരുന്നു സന്ദേശം.  കൊങ്കിണി കലര്‍ന്ന മലയാളത്തിലായിരുന്നു സംഭാഷണം. സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെ ഫോണ്‍ ബന്ധം വിച്ഛേദിക്കപ്പെട്ടു. തുടര്‍ന്ന് മിനിട്ടുകള്‍ക്കുള്ളില്‍ ഇതേ നമ്പരില്‍ നിന്നും മിസ് കോള്‍  ലഭിച്ചു. സുഹൃത്തുക്കള്‍ ആരെങ്കിലും തമാശ ഒപ്പിച്ചതാകുമെന്ന് കരുതി ആദ്യം പ്രശാന്ത് രഘുവംശം ആരോടും പറഞ്ഞില്ല. എന്നാല്‍ സന്ദേശത്തിന്റെ ഗൗരവം കണക്കിലെടുത്ത് അദ്ദേഹം രമേശ് ചെന്നിത്തലയെ നേരിട്ട് ടെലിഫോണില്‍ ബന്ധപ്പെട്ട് വിവരം അറിയിച്ചു.  

ഇതിനിടെ പ്രശാന്തിനെ ബന്ധപ്പെട്ട് വിവരങ്ങള്‍ ആരാഞ്ഞ മുഖ്യമന്ത്രി വധഭീഷണിയുടെ പശ്ചാത്തലത്തില്‍ രമേശ് ചെന്നിത്തലയ്ക്ക് സുരക്ഷ ഏര്‍പ്പെടുത്താന്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നിര്‍ദ്ദേശം നല്‍കി. തൊട്ടുപിന്നാലെ സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ഡി.ജി.പി ജേക്കബ് പുന്നൂസ് ഉത്തരവിടുകയും ചെയ്തു.  2 മണിയോടെയാണ് ഇന്ത്യാവിഷന്റെ കാസര്‍കോഡ് റിപ്പോര്‍ട്ടര്‍ രാഗേഷിന് സന്ദേശം ലഭിച്ചത്.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls