രാഷ്ട്രപതി തെരഞ്ഞെടുപ്പ്; കോണ്‍ഗ്രസ് ഏകോപന സമിതി രൂപീകരിച്ചു
Imageന്യൂഡല്‍ഹി: യു.പി.എയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി പ്രണബ് മുഖര്‍ജിയുടെ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍  ഏകോപിപ്പിക്കാന്‍  കോണ്‍ഗ്രസ് ഏകോപന സമിതി രൂപീകരിച്ചു. 
കേന്ദ്രപ്രതിരോധ മന്ത്രി എ.കെ.ആന്റണി ഉള്‍പ്പെടെ 12 അംഗങ്ങള്‍ അടങ്ങുന്നതാണ് സമിതി. ആഭ്യന്തരമന്ത്രി പി.ചിദംബരം, വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി അംബികാ സോണി, പാര്‍ലമെന്ററികാര്യ മന്ത്രി പവന്‍കുമാര്‍ ബെന്‍സാല്‍ എന്നിവരാണ് സമിതിയിലെ കേന്ദ്രമന്ത്രിമാര്‍.   കേരളത്തില്‍ നിന്നും  പ്രൊഫ.പി.ജെ.കുര്യന്‍ എം.പിയും സമിതിയില്‍ അംഗമാണ്. സോണിയാഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേല്‍, പ്രവര്‍ത്തകസമിതി അംഗങ്ങളായ ഓസ്‌കാര്‍ ഫെര്‍ണ്ണാണ്ടസ്, ജനാര്‍ദ്ധന്‍ ദ്വിവേദി, പാര്‍ലമെന്ററികാര്യ സഹമന്ത്രി രാജീവ് ശുക്ല, ഗിരിജാ വ്യാസ് എം.പി എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍. 30-ന് പ്രചരണ പരിപാടികള്‍ ഔദ്യോഗികമായി തുടക്കം കുറിക്കും. ചെന്നൈയില്‍ നിന്നാകും പ്രചരണം തുടങ്ങുക. പിന്നീട്് ഹൈദരാബാദ് , ബംഗലുരു എന്നിവടങ്ങളില്‍ എത്തും. 4-നാണ്്് കേരളത്തിലെത്തുന്നത്. ഇന്നലെ പത്രികാ സമര്‍പ്പണത്തിനുശേഷം യു.പി.എ കക്ഷിനേതാക്കള്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ യോഗം ചേര്‍ന്ന് തിരഞ്ഞെടുപ്പ്  ഒരുക്കങ്ങള്‍ വിലയിരുത്തി.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls