|
മഅ്ദനി മെനഞ്ഞ ഗൂഢാലോചനക്കഥ ജനം തള്ളിക്കളയും: കുഞ്ഞാലിക്കുട്ടി |
|
കൊല്ലം: തീവ്രവാദ കേസുകളില്‍ തന്നെയും ഭാര്യയേയും ഉള്‍പ്പെടുത്താന്‍ ബിജെപിയുമായി രമേശ് ചെന്നിത്തല ഗൂഢാലോചനനടത്തിയെന്ന മഅ്ദനിയുടെ
ആരോപണം മുസ്ലിംലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി തള്ളികളഞ്ഞു. മഅ്ദനി ആ പറയുന്നതില്‍ ഒരു അര്‍ത്ഥവുമില്ല. ഇപ്പോഴുണ്ടായിരിക്കുന്ന പ്രശ്നങ്ങള്‍ ഒന്നും ചെന്നിത്തല ഉണ്ടാക്കിയതല്ലല്ലോ-കുഞ്ഞാലിക്കുട്ടി പറഞ്ഞു. ചെന്നിത്തലയുടെ ഹിസ്റ്ററി എല്ലാവര്‍ക്കും അറിയാം. നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ മുന്നിട്ട് നിന്ന ആളാണ് അദ്ദേഹം. രാജ്യത്ത് വളരുന്ന വര്‍ഗ്ഗീയതയെ നേരിടുന്നതിന് ജനം ഉറ്റ് നോക്കുന്നത് കോണ്‍ഗ്രസിനെയാണ്. ഒരു രജതരേഖപോലെ ഞങ്ങളും കാണുന്നത് കോണ്‍ഗ്രസിനെയാണ്. ന്യൂനപക്ഷങ്ങളെ സഹായിക്കുന്നതില്‍ കോണ്‍ഗ്രസിന് പരിമിതികള്‍ ഉണ്ടാക്കുന്നത് ബിജെപിയാണ്. ന്യൂനപക്ഷങ്ങള്‍ക്ക് എല്ലാ സഹായവും ചെയ്യുന്നുവെന്നാണ് അവരുടെ പ്രചരണം. തീവ്രവാദകേസ്സുകള്‍ അതിന്റെ വഴിയെ പോകും. മഅ്ദനിയായാലും ഭാര്യയായാലും അന്വേഷണഘട്ടത്തില്‍ അതിനെക്കുറിച്ച് ഒന്നും പറയുന്നില്ല. |