കനത്ത മഴ; ബംഗ്ലാദേശില്‍ നൂറിലേറെ മരണം
Imageധാക്ക: ബംഗ്ലാദേശില്‍ കനത്ത നാശം വിതച്ചുകൊണ്ട്  പെയ്യുന്ന മഴ തുടരുകയാണ്. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലുമായി ഇതുവരെയുണ്ടായ മരണം 100 കടന്നു.
മഴയെ തുടര്‍ന്ന് വീടുകളുടെ ചുമരുകള്‍ ഇടിഞ്ഞുവീണും മിന്നലേറ്റുമാണ് കൂടുതല്‍ ആളുകളും മരിച്ചത്. വിവിധ പ്രദേശങ്ങളിലായി രണ്ടുലക്ഷത്തോളം പേര്‍ ഒറ്റപ്പെട്ടു. നൂറുകണക്കിനു വീടുകളാണ് പേമാരിയില്‍ തകര്‍ന്നത്. ബന്ദര്‍ബന്‍, ചിറ്റഗോങ് എന്നിവിടങ്ങളിലും മ്യാന്‍മര്‍ അതിര്‍ത്തി പ്രദേശങ്ങളിലുമാണ് പ്രകൃതിക്ഷോഭം അതിന്റെ പ്രഭാവം പുറത്തെടുത്തത്. ബന്ദര്‍ബന്‍ പ്രദേശത്തുണ്ടായ മണ്ണിടിച്ചിലില്‍ 30 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ചൊവ്വാഴ്ച രാത്രിയിലും ബുധനാഴ്ച പുലര്‍ച്ചയിലുമായുണ്ടായ കനത്ത മഴയെ തുടര്‍ന്നാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. തലസ്ഥാന നഗരിയായ ധാക്കയ്ക്ക് 248 കിലോമീറ്റര്‍ തെക്കുകിഴക്ക് ഭാഗത്താണ് ഈ പ്രദേശം.
 
30 പേരുടെ മൃതദേങ്ങള്‍ ഇതുവരെ കണ്ടെടുത്തു. ഇതില്‍ കുട്ടികളും ഉള്‍പെടുന്നു. ഇനിയും കൂടുതല്‍ പേര്‍ മണ്ണിനടിയിലുണ്ടെന്നാണ് സൂചന. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മൂന്ന് ദിവസമായി തുടരുന്ന കനത്ത മഴയാണ് മണ്ണിടിച്ചിലിന് ഇടയാക്കിയത്. മിക്ക ഇടങ്ങളിലും റയില്‍ റോഡ് ഗതാഗതങ്ങള്‍ സ്തംഭിച്ചു. കനത്ത മഴയെ തുടര്‍ന്ന് ചിറ്റഗോങ് വിമാനത്താവളം അടച്ചു. കനത്ത മഴ തുടരുമെന്ന് തന്നെയാണ് കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls