|
സ്പിരിറ്റ് കോപ്പിയടിച്ചതോ ? |
തിരുവനന്തപുരം: തിയറ്ററുകള്‍ നിറഞ്ഞോടിക്കൊണ്ടിരിക്കുന്ന രഞ്ജിത് ചിത്രമായ സ്പിരിറ്റിന്റെ കഥ കോപ്പിയടിച്ചതെന്ന് പരാതി.
അസോസിയേറ്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചുവന്നിരുന്ന അബ്ദുള്‍ അസീസ്(അസി) ആണ് പരാതി ഉന്നയിച്ചിരിക്കുന്നത്. മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച തന്റെ ഷോര്‍ട്ട് ഫിലിം മൈ ഹീറോ ബട്ട് ബിഗ് സീറോ എന്ന സിനിമയില്‍ നിന്നാണ് സ്പിരിറ്റിന്റെ കഥവികസിപ്പിച്ചിരിക്കുന്നതെന്ന് അസി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സ്പിരിറ്റില്‍ നന്ദു അവതരിപ്പിച്ച കഥാപാത്രം തന്റെ സുഹൃത്തും ചിത്രത്തിലെ ഹീറോയുമാണ്. ചിത്രത്തിന്റെ കോപ്പി മുഖ്യമന്ത്രിക്കും മറ്റു മന്ത്രിമാര്‍ക്കും കെ എസ് എഫ് ഡി സി ചെയര്‍മാന്‍, സെക്രട്ടറിമാര്‍ തുടങ്ങി എല്ലാവര്‍ക്കും അയച്ചു കൊടുത്തിരുന്നു. എന്നാല്‍ ആരും അത് കണ്ട് അഭിപ്രായം പറഞ്ഞിട്ടില്ല. സൂര്യ കൃഷ്ണമൂര്‍ത്തി, ഐജി മനോജ് എബ്രഹാം തുടങ്ങി ചിലര്‍ പ്രോത്സാഹിപ്പിച്ചിരുന്നു. അഞ്ച് സ്വാകാര്യ ഫിലിം ഫെസ്റ്റിവെല്ലുകളില്‍ ചിത്രം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ആദ്യ മൊബൈല്‍ ഫോണ്‍ ചിത്രം ഇതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
|