| എന്‍ഐഎ സ്ഥാപക തലവന്‍ രാധ വിനോദ് രാജു അന്തരിച്ചു |
കൊച്ചി: ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) സ്ഥാപക ഡയറക്ടര്‍ ജനറല്‍ രാധ വിനോദ് രാജു അന്തരിച്ചു. 62-കാരനായ രാജു ദീര്‍ഘകാലമായി രോഗബാധിതനായിരുന്നു. ഗുരുതരമായ ന്യൂമോണിയ ബാധിച്ച് ഈ ജനുവരി മുതല്‍ അദ്ദേഹം ചികിത്സയിലായിരുന്നു. നെഞ്ചില്‍ അണുബാധ ഉണ്ടായതിനെത്തുടര്‍ന്ന് ഒരാഴ്ച മുന്‍പാണ് അദ്ദേഹത്തെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്. ജമ്മു കശ്മീര്‍ കേഡറില്‍ 1975 ബാച്ചിലെ ഐപിഎസ് ഓഫിസറായ അദ്ദേഹം മട്ടാഞ്ചേരി സ്വദേശിയാണ്. ഭാര്യ: അച്ചാമ്മ, മക്കള്‍: വേണു (ഡല്‍ഹി), സിന്ധു(ലണ്ടന്‍). മൃദുഭാഷിയായ രാജു 2009 ജനുവരി 19നാണ് എന്‍ഐഎയുടെ ഡയറക്ടര്‍ ജനറലായി ചുമതലയേറ്റത്. എന്‍ഐഎ തലവന്‍ ആകുന്നതിനു മുന്‍പ് ജമ്മു കശ്മീരിന്റെ വിജിലന്‍സ് വിഭാഗം ഡയറക്ടര്‍ ജനറലായിരുന്നു. രാജീവ് ഗാന്ധി വധം, കാണ്ടഹാര്‍ വിമാന റാഞ്ചല്‍ എന്നിവ ഉള്‍പ്പെടെ ഒട്ടേറെ സുപ്രധാന കേസുകള്‍ രാജു അന്വേഷിച്ചിട്ടുണ്ട്. സിബിഐയുടെ വിവിധ തലങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നു. ഫോര്‍ട്ട്‌കൊച്ചിയില്‍ പോസ്റ്റ് മാസ്റ്ററായിരുന്ന പരേതനായ ആര്‍.എസ് രാജുവിന്റെ മകനായ അദ്ദേഹം എറണാകുളം മഹാരാജാസ് കോളേജില്‍ നിന്ന് ഫിസിക്‌സില്‍ എം.എസ്.സി നേടി. ഗോവയില്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ ഓഫീസറായി ജോലി ചെയ്യുമ്പോഴാണ് ഐ.പി.എസ് ലഭിക്കുന്നത്. പൂഞ്ച് എസ്.പിയായാണ് ആദ്യ നിയമനം. പിന്നീട് എറണാകുളത്ത് സി.ബി.ഐയില്‍ എസ്.പിയായി. തുടര്‍ന്നാണ് ജമ്മുകശ്മീരില്‍ ഡി.ഐ.ജിയായത്. കശ്മീരില്‍ വിജിലന്‍സ് വിഭാഗത്തിനു ദിശാബോധം നല്‍കിയതു രാജുവാണ്. സംസ്ഥാനത്തു മന്ത്രിയായിരുന്ന മൗലവി ഇഫ്തിഖര്‍ ഹുസൈന്‍ അന്‍സാരി നടത്തിയ ക്രമക്കേടുകള്‍ വെളിച്ചത്തു കൊണ്ടുവന്നത് അദ്ദേഹത്തെ ശ്രദ്ധേയനാക്കി. സിബിഐ ന്യൂഡല്‍ഹിയിലെ ആസ്ഥാനത്ത് ജോയിന്റ് ഡയറക്ടറായും അഡീഷണല്‍ ഡയറക്ടറായും വിനോദ്‌രാജു സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ദീര്‍ഘകാലമായി പാരീസ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഇന്റര്‍പോളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച ഉന്നത സിബിഐ ഉദ്യോഗസ്ഥനാണ് അദ്ദേഹം.ആഗോളഭീകരതയെ നേരിടുന്ന നിരവധി രാജ്യങ്ങളിലെ പോലീസ് ഉദ്യോഗസ്ഥരുമായി നിരന്തരം ബന്ധദപ്പടുന്ന വ്യക്തി കൂടിയായിരുന്നു അദ്ദേഹം. |
| < മുന്‍ പേജ് | അടുത്തത് > |
|---|

കൊച്ചി: ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) സ്ഥാപക ഡയറക്ടര്‍ ജനറല്‍ രാധ വിനോദ് രാജു അന്തരിച്ചു. 62-കാരനായ രാജു ദീര്‍ഘകാലമായി രോഗബാധിതനായിരുന്നു. 
-°C 