| മഹാരാഷ്ട്ര മാധ്യമങ്ങളിലും ടി പി വധക്കേസിലെ പ്രതികളെ പിടികൂടിയത് പ്രധാനവാര്‍ത്ത |
കണ്ണൂര്‍: ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളെ കേരളാ പോലീസ് മുംബൈയില്‍ പിടികൂടിയത് മറാഠി ദിനപത്രങ്ങളിലും പ്രധാനവാര്‍ത്തയായി. ടി പി വധക്കേസിനെ പെരുപ്പിച്ച് കാണിച്ച് കേരളത്തിലെ മാധ്യമങ്ങള്‍ ഇല്ലാക്കഥകള്‍ പ്രചരിപ്പിക്കുകയാണെന്ന് പറഞ്ഞു നടക്കുകയാണ് സി പി എം നേതാക്കള്‍. എന്നാല്‍ ദേശീയതലത്തില്‍ ഈ വിഷയം എന്തു മാത്രം ഗൗരവത്തോടെയാണ് ചര്‍ച്ച ചെയ്യപ്പെടുന്നുവെന്നതിന് തെളിവാണ് മുംബൈയില്‍ മാധ്യമങ്ങള്‍ ഈ വിഷയത്തിന് നല്‍കിയ പ്രാധാന്യം. മഹാരാഷ്ട്രയിലെ പ്രമുഖപത്രമായ 'തരുണ്‍ഭാരത്' ടി പി വധക്കേസിലെ പ്രതി ടി കെ രജീഷിനേയും അവര്‍ക്ക് സംരക്ഷണം നല്‍കിയവരേയും കേരളാ പോലീസ് അറസ്റ്റ് ചെയ്ത വാര്‍ത്ത പ്രധാനവാര്‍ത്തയായിട്ടാണ് നല്‍കിയത്. രജീഷിന്റേയും രജീഷിന് മുംബൈയില്‍ സംരക്ഷണം നല്‍കിയ അനില്‍, വല്‍സന്‍, ലാലു എന്നിവരുടേയും ചിത്രങ്ങളും ഈ പത്രം നല്‍കിയിട്ടുണ്ട്. രജീഷിന്റെ മുംബൈയിലെ വര്‍ഷങ്ങളായുള്ള പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ടാണ് തരുണ്‍ ഭാരതിലുള്ളത്. കണ്ണൂരില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ നടത്തി സ്ഥിരമായി മുംബൈയിലെ സുരക്ഷിത താവളങ്ങളിലേക്കാണ് സി പി എമ്മുകാരും ആര്‍ എസ് എസുകാരും രക്ഷപ്പെടാറുള്ളത്. പാനൂര്‍ മേഖലയിലെ നിരവധി പേര്‍ മുംബൈയിലുണ്ട്. ഇവര്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ പരിഹാരിക്കാന്‍ പലപ്പോഴും മധ്യസ്ഥനായി പ്രവര്‍ത്തിക്കാറുള്ളത് രജീഷാണെന്ന് അവിടെ മലയാളികളില്‍ നിന്നും അന്വേഷണസംഘത്തിന് വിവരം ലഭിച്ചിരുന്നു. കേരളാ പോലീസിന്റെ മുംബൈയിലുള്ള സമര്‍ത്ഥമായ ഓപ്പറേഷന്റെ വിശദാംശങ്ങളും പത്രങ്ങള്‍ നല്‍കിയിട്ടുണ്ട്. രജീഷിനെ പിടികൂടാന്‍ അനിലിന്റെ വീട്ടിലേക്ക് അന്വേഷണസംഘമെത്തിയപ്പോള്‍ കോണിപ്പടി കയറാന്‍ ശ്രമിച്ച പോലീസ് സംഘത്തിനെതിരേ കൂട്ടില്‍ നിന്ന് നായ്ക്കളെ കൂട്ടത്തോടെ തുറന്നുവിട്ട സംഭവമുണ്ടായി. നായ്ക്കളെ മരക്കഷണങ്ങളുപയോഗിച്ച് തല്ലിയോടിച്ചാണ് മുകള്‍ നിലയിലേക്ക് പോലീസ് ഇരച്ചു കയറി വാതില്‍ ചവിട്ടിപ്പൊളിച്ച് അനിലിനേയും രജീഷിനേയും കസ്റ്റഡിയിലെടുക്കുന്നത്. |
| < മുന്‍ പേജ് | അടുത്തത് > |
|---|

കണ്ണൂര്‍: ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളെ കേരളാ പോലീസ് മുംബൈയില്‍ പിടികൂടിയത് മറാഠി ദിനപത്രങ്ങളിലും പ്രധാനവാര്‍ത്തയായി. 
-°C 