| പി.ശശിയുടെ ലൈംഗിക പീഡന കേസ്: പോലീസ് അന്വേഷണം ഊര്‍ജിതം |
കാഞ്ഞങ്ങാട്: സിപിഎം മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവും മുന്‍ മുഖ്യമന്ത്രി ഇ.കെ.നായനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയുമായിരുന്ന പി.ശശി പ്രതിയായ ലൈംഗിക പീഡനക്കേസില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. കേസുമായി ബന്ധപ്പെട്ട് പോലീസിന്റെ അടുത്ത ഊഴം ശശിയുടെ പീഡനത്തിനു ഇരയായെന്നു പറയുന്ന യുവതിയുടെ ഭര്‍ത്താവായ ഡിവൈഎഫ്‌ഐ നേതാവില്‍ നിന്നു മൊഴിയെടുക്കലാണ്. ക്രൈം വാരിക പത്രാധിപര്‍ ടി.പി.നന്ദകുമാര്‍ ഫയല്‍ ചെയ്ത സ്വകാര്യ അന്യായത്തെതുടര്‍ന്നാണു പി.ശശിക്കെതിരെ നീലേശ്വരം പോലീസ് ലൈംഗിക പീഡനക്കേസ് രജിസ്റ്റര്‍ ചെയ്തത്. നീലേശ്വരം സിഐ സി.കെ.സുനില്‍കുമാറിനാണു അന്വേഷണ ചുമതല. അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം പരാതിക്കാരനായ ടി.പി.നന്ദകുമാറിനെ കോഴിക്കോട് പോലീസ് ക്ലബില്‍ വിളിച്ചു വരുത്തി അന്വേഷണ ഉദ്യോഗസ്ഥര്‍ വിശദമായ മൊഴിയെടുത്തിരുന്നു. ഇനി സാക്ഷികളുടെ മൊഴിയാണു രേഖപ്പെടുത്താനുള്ളത്. പീഡനത്തിനു ഇരയായ യുവതിയുടെ ഭര്‍ത്താവില്‍ നിന്നു വിശദമായ മൊഴിയെടുക്കാനാണു ഉദ്ദേശിക്കുന്നത്. കണ്ണൂരിലെ ഡിവൈഎഫ്‌ഐ പ്രമുഖ ഡിവൈഎഫ്‌ഐ നേതാവിന്റെ ഭാര്യയാണു പീഡനത്തിനിരയായത്. ഇയാളില്‍ നിന്നും വിശദമായ മൊഴിയെടുത്തതിനു ശേഷമായിരിക്കും ഭാര്യയെ പോലീസ് ചോദ്യം ചെയ്യുന്നതും മൊഴി രേഖപ്പെടുത്തുന്നതും. പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍, സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ തുടങ്ങിയ നേതാക്കളെയാണു ടി.പി.നന്ദകുമാര്‍ തന്റെ അന്യായത്തില്‍ സാക്ഷികളായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ടു പോലീസ് ഇവരെയും തുടര്‍ ചോദ്യം ചെയ്യലിനു വിധേയമാക്കും. നീലേശ്വരം പാലായിയിലുള്ള പ്രകൃതി ചികിത്സാ കേന്ദ്രത്തില്‍ രണ്ടു വര്‍ഷം മുമ്പു സുഖചികിത്സയ്‌ക്കെത്തിയ ശശി ഡിവൈഎഫ്‌ഐ നേതാവിന്റെ ഭാര്യയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണു പരാതി. ഈ സംഭവവുമായി ബന്ധപ്പെട്ടുയര്‍ന്ന ലൈംഗിക പീഡന ആരോപണത്തെതുടര്‍ന്നാണു ശശിക്കെതിരെ പാര്‍ട്ടി നടപടി സ്വീകരിച്ചതെന്നാണു നന്ദകുമാറിന്റെ വാദം. |
| < മുന്‍ പേജ് | അടുത്തത് > |
|---|

കാഞ്ഞങ്ങാട്: സിപിഎം മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവും മുന്‍ മുഖ്യമന്ത്രി ഇ.കെ.നായനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയുമായിരുന്ന പി.ശശി പ്രതിയായ ലൈംഗിക പീഡനക്കേസില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. 
-°C 