ഫ്രാന്‍സിന് രണ്ടു ഗോള്‍ ജയം
Imageകീവ്: മഴ ഇടയ്ക്കിടെ ശല്യപ്പെടുത്തിയെങ്കിലും ഉക്രെയ്‌നെതിരെ ഫ്രാന്‍സ് രണ്ടു ഗോള്‍ വിജയം ആഘോഷിച്ചു. മഴ മൂലം ഒരു മണിക്കൂറോളം മല്‍സരം തടസപ്പെട്ടെങ്കിലും ഫ്രാന്‍സിന്റെ വിജയകുതിപ്പിന് തടയിടാനായില്ല.
ആദ്യ മല്‍സരത്തില്‍ ഇംഗ്ലണ്ടിനെ സമനിലയില്‍ പൂട്ടിയ ഫ്രാന്‍സ് ഇതോടെ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് ഒരു പടി കൂടി അടുത്തു. സ്വീഡനുമായാണ് ഫ്രാന്‍സിന്റെ അവസാന മല്‍സരം. ഇതില്‍ സമനിലയെങ്കിലും നേടിയാല്‍ ഫ്രാന്‍സിന് അവസാന എട്ടിലെത്താം. തുടര്‍ച്ചയായ രണ്ടു തോല്‍വികള്‍ വഴങ്ങിയ സ്വീഡന്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി കഴിഞ്ഞു. സ്വീഡനോട് തോറ്റാലും അവസാന മല്‍സരത്തില്‍ ഉക്രെയ്‌നെ ഇംഗ്ലണ്ട് തോല്‍പ്പിച്ചാല്‍ ഫ്രാന്‍സിന് ക്വാര്‍ട്ടര്‍ കളിക്കാം. ഫ്രാന്‍സിനും ഇംഗ്ലണ്ടിനും നാലു പോയിന്റ് വീതമാണുള്ളത്. ഉക്രെയ്‌ന് മൂന്നും. സ്വീഡന് പോയിന്റൊന്നുമില്ല.  
 
രണ്ടാം പകുതിയുടെ നാല് മിനിറ്റിനിടെയായിരുന്നു ഫ്രാന്‍സിന്റെ രണ്ടു ഗോളും. തുടര്‍ച്ചയായ 23-ാം മല്‍സരമാണ് പരാജയമറിയാതെ ഫ്രാന്‍സ് പൂര്‍ത്തിയാക്കുന്നത്. ആതിഥേയരായ ഉക്രെയ്‌നെതിരെ നേടിയ ജയം കിരീട സാധ്യതയില്‍ ഫ്രാന്‍സിനെ മുന്നിലെത്തിച്ചു.
കരീം ബെന്‍സീമ, ഫ്രാങ്ക് റിബറി, യോഹന്‍ കാബെയ് എന്നിവരുടെ മിന്നും പ്രകടനമാണ് ഫ്രാന്‍സിന് വിജയം നല്‍കിയത്. രണ്ടു ഗോളിനും വഴിയൊരുക്കിയത് ബെന്‍സീമയായിരുന്നു. കാബെയുടേതായിരുന്നു ഫ്രാന്‍സിന്റെ വിജയ ഗോള്‍. ഇംഗ്ലണ്ടിനെതിരെ കളിച്ച ടീമില്‍ നിന്നും രണ്ട് വ്യത്യാസങ്ങള്‍ ഫ്രാന്‍സ് വരുത്തി. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ലെഫ്റ്റ് ബാക്ക് പാട്രിക്ക് ഇവ്ര, ഫ്‌ളോറന്റ് മലോഡ എന്നിവര്‍ക്ക് പകരം ഗേല്‍ ക്ലിച്ചിയും ജെറമി മെനസിനെയും ഫ്രാന്‍സ് പരീക്ഷിച്ചു.
 
മല്‍സരം തുടങ്ങി അഞ്ചു മിനിറ്റിനുളളില്‍ മഴയെത്തി. തുടര്‍ത്തി ഒരു മണിക്കൂര്‍ കഴിഞ്ഞാണ് മല്‍സരം പുനരാരംഭിച്ചത്. മല്‍സരം തുടങ്ങിയതിന് പിന്നാലെ ഫ്രാന്‍സ് താളം വീണ്ടെടുത്തു. അതിനിടെ മെനിസിന്റെ മികച്ചൊരു ഷോട്ട് ഉക്രെയ്ന്‍ ഗോള്‍ കീപ്പര്‍ ആന്‍ഡ്രി പ്യാറ്റോവ് ഒരു വിധം തട്ടിയകറ്റി. ഫിലിപ്പ് മെക്‌സസിന്റെ മറ്റൊരു ഷോട്ട് പ്യാറ്റോവിന്റെ മുന്നില്‍ നിഷ്ഫലമായി. മറുവശത്ത് ഉക്രെയ്‌ന്റെ ചില ഒറ്റപ്പെട്ട നീക്കങ്ങളും കണ്ടു. വിങര്‍ അന്‍ഡ്രി യാര്‍മോലെങ്കോ ചില ഷോട്ടുകള്‍ ഉതിര്‍ത്തെങ്കിലും ഫലമുണ്ടായില്ല. സ്വീഡനെതിരെ ഇരട്ട ഗോള്‍ നേടിയ ആന്‍ഡ്രി ഷെവ്‌ചോങ്കിനും പ്രത്യേകിച്ച് ഒന്നും ചെയ്യാനായില്ല. പ്രതിഭയ്‌ക്കൊത്ത ചില നീക്കങ്ങള്‍ ഷെവ്‌ചോങ്കോ നടത്തിയെങ്കിലും ഫ്രഞ്ച് പ്രതിരോധത്തില്‍ തട്ടി മടങ്ങി.
 
ആദ്യ പകുതി ഗോള്‍ രഹിതമായി തീര്‍ന്നെങ്കിലും രണ്ടാം പകുതിയില്‍ തുടരെ രണ്ടു ഗോളടിച്ച് ഫ്രാന്‍സ് മല്‍സരം കയ്യിലൊതുക്കി. രണ്ടു ഗോളടിച്ചതിന് പിന്നാലെ ഫ്രാന്‍സ് പ്രതിരോധത്തിലേക്ക് ഉള്‍വലിഞ്ഞു. ഇതോടെ മല്‍സരം വിരസമായി. അതിനിടെ സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ ഉക്രെയ്ന്‍ ആരാധകര്‍ ഗോളിനായി അലറി വിളിച്ചെങ്കിലും ഫലമുണ്ടായില്ല

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls