|
തൃശ്ശൂരില്‍ വീട്ടമ്മയെ കൊലപ്പെടുത്തി ആഭരണം കവര്‍ന്ന പ്രതികള്‍ പിടിയില്‍ |
കോഴിക്കോട്: തൃശൂരില്‍ വീട്ടമ്മയെ കൊലപ്പെടുത്തി ആഭരണങ്ങളും കാറും കവര്‍ച്ച ചെയ്ത കേസില്‍ രണ്ട് പേര്‍ പൊലീസ് കസ്റ്റഡിയിലായി.
പനമരം സ്വദേശികളായ ലിജോ, ഷിന്‍ജു എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. തൊണ്ടയാട് ബൈപ്പാസില്‍ നിന്നും ശനിയാഴ്ച പുലര്‍ച്ചെയാണ് ഇവരെ പൊലീസ് പിടികൂടിയത്. മോഷണം പോയ ആഭരണങ്ങള്‍ ഇവരില്‍ നിന്നും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. മോഷണം പോയ മാരുതി എസ്. എക്‌സ് 4 കാര്‍ ഗുണ്ടല്‍പേട്ടിലുണ്ടെന്ന് പൊലീസിനു വിവരം ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. ഇതിനായി പ്രതികളെ ഗുണ്ടല്‍പേട്ടിലേയ്ക്ക് കൊണ്ടുപോകുമെന്നറിയുന്നു. തൃശൂര്‍ നഗരത്തില്‍ ചുങ്കം-അരണാട്ടുകര റോഡില്‍ ഗോകുലം വീട്ടില്‍ പനക്കപ്പറമ്പില്‍ ഗോപാലകൃഷ്ണന്റെ ഭാര്യ ഷീല(52)യാണ് കൊല്ലപ്പെട്ടത്. അന്നേ ദിവസം ഇവരോടൊപ്പമുണ്ടായിരുന്ന ഊമയായ സഹോദരി ഉഷയെ(60) കെട്ടിയിട്ട ശേഷമായിരുന്നു പ്രതികള്‍ കൊലപാതകം നടത്തിയത്. സംഭവ ശേഷം ഉമ സ്വയം കെട്ടഴിച്ച് വീടിന് പുറത്തെത്തി നാട്ടുകാരെ അറിയിയ്ക്കുമ്പോഴാണ് സംഭവം പുറംലോകമറിഞ്ഞത്.
|