സൗദി കിരീടാവകാശി നെയിഫ് രാജകുമാരന്‍ അന്തരിച്ചു
Imageറിയാദ്: സൗദി അറേബ്യയുടെ കിരീടാവകാശിയായ നയീഫ് രാജകുമാരന്‍ (78) അന്തരിച്ചു. ആരോഗ്യ പ്രശ്‌നവുമായി ബന്ധപ്പെട്ട് അദ്ദേഹം ജനീവയിലായിരുന്നു. ഇതിനിടയിലാണ് അദ്ദേഹത്തെ മരണം കീഴടക്കിയത്.
മരണവാര്‍ത്ത കൊട്ടാരം സ്ഥിരീകരിച്ചതായി സൗദിയിലെ ദേശീയ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം സ്വിറ്റ്‌സര്‍ലന്റ്, യുഎസ്, അള്‍ജീരിയ എന്നിവിടങ്ങളില്‍ അദ്ദേഹം ചികിത്സ നടത്തിയിരുന്നു. അദ്ദേഹത്തിന്റെ രോഗവിവരങ്ങള്‍ ഔദ്യോഗിക കേന്ദ്രങ്ങള്‍ വെളിപ്പെടുത്തിയിരുന്നില്ല. ഖബറടക്കം ഞായറാഴ്ച മെക്കയില്‍ സന്ധ്യാ നമസ്‌കാരത്തിനു ശേഷം. രാജ്യത്തെ ഉപപ്രധാനമന്ത്രികൂടിയായ നയീഫ് വളരെ ധീരമായ നടപടികള്‍ എടുത്തിട്ടുള്ള വ്യക്തിയാണ്. സുല്‍ത്താന്‍ ബിന്‍ അബ്ദുള്‍ അസീസിന്റെ നിര്യാണത്തെ തുടര്‍ന്ന് 2011 ഒക്‌ടോബറിലാണ് അദ്ദേഹത്തെ കിരീടാവകാശിയായി പ്രഖ്യാപിച്ചത്. രാജ്യാന്തര മെഡിക്കല്‍ കോണ്‍ഗ്രസ് അവാര്‍ഡ് ലഭിച്ച ആദ്യ അറബ് മുസ്ലിം ഭരണത്തലവന്‍ കൂടിയായ നയിഫ് രാജകുമാരന്‍ ഇരുപതാം വയസ്സില്‍ റിയാദ് ഗവര്‍ണര്‍ സ്ഥാനമേറ്റെടുത്തുകൊണ്ടാണ് ഭരണരംഗത്ത് എത്തുന്നത്. തുടര്‍ന്ന് 1975 മുതല്‍ ആഭ്യന്തരമന്ത്രിയായിരുന്നു. ആഭ്യന്തര സുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തിയ അല്‍ഖ്വയ്ദയ്‌ക്കെതിരെ സ്വീകരിച്ച ശക്തമായ നടപടികള്‍ അദ്ദേഹത്തെ രാജ്യാന്തര തലത്തില്‍ ശ്രദ്ധേയനാക്കി.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls