ഫ്രാന്‍സിന് തോല്‍ക്കാന്‍ വയ്യ
Imageഡോണ്‍സ്‌ക്ക്: തുടര്‍ച്ചയായ 23-ാം മല്‍സരവും പരാജയമറിയാതെ പൂര്‍ത്തിയാക്കാന്‍ ഫ്രാന്‍സ് ഒരുങ്ങുന്നു. ഗ്രൂപ്പ് ഡിയില്‍ ഇന്ന് ഉക്രെയ്‌നെ നേരിടുമ്പോള്‍ ആധിപത്യം ഫ്രാന്‍സിന് തന്നെയാണ്.
ആദ്യ മല്‍സരത്തില്‍ ഇംഗ്ലണ്ടിനെ സമനിലയില്‍ പിടിച്ചെങ്കിലും ഉക്രെയ്‌നെതിരെ കരുതിയാകും ഫ്രാന്‍സ് ഇറങ്ങുക. ആതിഥേയരെന്ന ആനുകൂല്യത്തിന് പുറമെ ആദ്യ മല്‍സരത്തില്‍ കരുത്തരായ സ്വീഡനെ 1-2 ന് ഉക്രെയ്ന്‍ അട്ടിമറിക്കുകയും ചെയ്തു. വെറ്ററന്‍ താരം ആന്‍ഡ്രി ഷെവ്‌ചെങ്കോയുടെ ഇരട്ട ഗോളാണ് ഉക്രെയ്‌ന് വിജയം നല്‍കിയത്. ഇന്ന് ഫ്രാന്‍സിനെ തോല്‍പ്പിച്ചാല്‍ ഉക്രെയ്‌ന് ക്വാര്‍ട്ടറിലെത്താം.
 
എന്നാല്‍ 2006 ന് ശേഷം പ്രധാന ടൂര്‍ണമെന്റുകളിലൊന്നും ഒരു മല്‍സരം പോലും ജയിക്കാന്‍ ഫ്രാന്‍സിനായിട്ടില്ല. പക്ഷെ അടുത്ത കാലത്തെ ഏറ്റവും മികച്ച ടീമിനെയാണ് ഫ്രാന്‍സ് ഈ തവണ രംഗത്തിറക്കിയിരിക്കുന്നത്. തുടര്‍ച്ചയായ മൂന്നാം ടൂര്‍ണമെന്റിലും ഒരു മല്‍സരം പോലും ജയിക്കാതെ ആദ്യ റൗണ്ടിലെ പുറത്താകാന്‍ ഫ്രാന്‍സ് ആഗ്രഹിക്കുന്നില്ല. 2008 യൂറോയിലും 2010 ലോകപ്പിലും ഗ്രൂപ്പ് റൗണ്ടിലേ ഫ്രാന്‍സ് പുറത്തായിരുന്നു. അതിനിടെ ഇംഗ്ലണ്ടിനെതിരെ വിജയിക്കാനുള്ള സുവര്‍ണാവസരം ഫ്രാന്‍സ് പാഴാക്കുകയായിരുന്നുവെന്ന് കോച്ച് ലോറന്റ് ബ്ലാങ്ക് പരിതപിച്ചു.
 
15 തവണയെങ്കിലും ഗോള്‍ ലക്ഷ്യമാക്കി ഫ്രഞ്ച് താരങ്ങള്‍ പന്ത് പായിച്ചെങ്കിലും ഒന്നു മാത്രമാണ് ലക്ഷ്യം കണ്ടത്. ഇംഗ്ലണ്ടിനെതിരെ ഇറക്കിയ അതേ ടീമിനെയാകും ഫ്രാന്‍സ് ഇന്ന് പരീക്ഷിക്കുക. ഉക്രെയ്ന്‍ ടീമിലും പറയത്തക്ക മാറ്റങ്ങളുണ്ടാകില്ല. ഫ്രാന്‍സിനെ കീഴടക്കണമെങ്കില്‍ ഉക്രെയ്‌ന് ഏറെ അധ്വാനിച്ചേ മതിയാകൂ. ഇതിന് മുമ്പ് ഏറ്റുമുട്ടിയ ആറു മല്‍സരങ്ങളിലും ഫ്രാന്‍സിനെ കീഴടക്കാന്‍ ഉക്രെയ്‌നായിട്ടില്ല. ഷെവ്‌ചെങ്കോയെ മുന്‍നിര്‍ത്തിയാകും ഉക്രെയ്ന്‍ ആക്രമണം മെനയുക.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls