| ഊര്‍ജ്ജ പ്രതിസന്ധി; കെ.സി വേണുഗോപാല്‍ ജര്‍മ്മന്‍ മന്ത്രിയുമായി ചര്‍ച്ച നടത്തി |
ന്യൂഡല്‍ഹി: കേരളത്തില്‍ പാരമ്പര്യേതര ഊര്‍ജ്ജസ്രോതസ്സുകളില്‍ നിന്ന് വൈദ്യുതി ഉത്പ്പാദിപ്പിക്കുന്നതിനുളള കേന്ദ്രങ്ങള്‍ തുടങ്ങുന്നതിന് ജര്‍മ്മന്‍ സഹകരണം ലഭ്യമാക്കുന്നത് സംബന്ധിച്ച് കേന്ദ്ര ഊര്‍ജ്ജസഹമന്ത്രി കെ.സി.വേണുഗോപാല്‍ ജര്‍മനിയുടെ സാമ്പത്തിക- സാങ്കേതിക വകുപ്പ്മന്ത്രി പീറ്റര്‍ ഹിന്‍സേയുമായി ചര്‍ച്ച നടത്തി. കാറ്റ്, സൗരോര്‍ജ്ജം, നഗര മാലിന്യങ്ങള്‍ എന്നിവയില്‍ നിന്നുമുളള ഊര്‍ജ്ജോത്പാദനത്തില്‍ ജര്‍മ്മന്‍സഹകരണം സംബന്ധിച്ചായിരുന്നു ചര്‍ച്ച. ഇതിന്റെ സാധ്യതകള്‍ പഠിക്കുന്നതിനായി അന്താരാഷ്ട്രാസഹകരണത്തിനുളള ജര്‍മ്മന്‍ ഏജന്‍സി പ്രതിനിധിസംഘത്തെ അടുത്തയാഴ്ച കേരളത്തിലേക്കയയ്ക്കാനും ചര്‍ച്ചയില്‍ ധാരണയായി. ആകെ വൈദ്യുതാവശ്യത്തിന്റെ ഇരുപതുശതമാനവും നിറവേറ്റുന്നതിനായി പാരമ്പര്യേതര ഊര്‍ജ്ജ സ്രോതസ്സുകളെ ആശ്രയിക്കുന്ന രാജ്യമാണ് ജര്‍മ്മനി. രാജ്യത്ത് ഊര്‍ജ്ജമേഖലയില്‍ ഇന്തോ ജര്‍മ്മന്‍ സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനായി വരുന്ന സെപ്തംബറില്‍ ദില്ലിയില്‍ ഇന്തോ ജര്‍മ്മന്‍ ഉച്ചകോടി സംഘടിപ്പിക്കാനും മന്ത്രിതല ചര്‍ച്ചയില്‍ തീരുമാനമായി. ഉച്ചകോടിയില്‍ ചര്‍ച്ചചെയ്യേണ്ട സുപ്രധാന വിഷയങ്ങള്‍ സംബന്ധിച്ചും ഇരുരാജ്യങ്ങളുടെ പ്രതിനിധികള്‍ വിശദമായി ആശയവിനിമയം നടത്തി. കേന്ദ്ര വൈദ്യുതി അതോറിറ്റി, ബ്യൂറോ ഓഫ് എനര്‍ജി എഫിഷ്യന്‍സി, എന്‍.ടി.പി.സി. എന്നിവിടങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരും വേണുഗോപാലിനൊപ്പം ചര്‍ച്ചയില്‍ പങ്കെടുത്തു. നേരത്തെ ഉള്‍ക്കടലില്‍ കാററാടിയന്ത്രങ്ങള്‍ സ്ഥാപിച്ച് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന ജര്‍മ്മനിയിലെ കേന്ദ്രങ്ങള്‍ കെ.സി വേണുഗോപാലും സംഘവും സന്ദര്‍ശിച്ചു. പ്രത്യേകരീതിയില്‍ ആയിരക്കണക്കിന് കണ്ണാടികള്‍ സ്ഥാപിച്ച് അതിലൂടെ സൂര്യപ്രകാശത്തെ ഒരേയിടത്ത് ഫോക്കസ് ചെയ്യുന്നതു വഴിയുണ്ടാകുന്ന ഉയര്‍ന്ന താപനില ഉപയോഗിച്ച് വൈദ്യുതി നിര്‍മ്മിക്കുന്ന അതിനൂതനമായ ജര്‍മ്മന്‍ സാങ്കേതികവിദ്യ ഇന്ത്യയില്‍ നടപ്പാക്കുന്നതിന്റെ സാധ്യതകളും സംഘം പരിശോധിക്കുന്നുണ്ട്. ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന ജര്‍മ്മന്‍ സര്‍ക്കാരിന്റെ ഊര്‍ജ്ജ ഗവേഷണ സ്ഥാപനങ്ങളുടെ പ്രതിനിധികളുമായും മന്ത്രി ആശയവിനിമയം നടത്തി. ജര്‍മ്മനിയില്‍ നടന്ന മന്ത്രിതല ചര്‍ച്ചകള്‍ വളരെ പ്രതീക്ഷനല്‍കുന്നതായിരുന്നുവെന്ന് കെ.സി.വേണുഗോപാല്‍ പറഞ്ഞു. ഊര്‍ജ്ജ ക്ഷമത കൂടിയ വൈദ്യുതോത്പ്പാദനത്തിനുളള ജര്‍മ്മന്‍ സാങ്കേതികവിദ്യ ഇന്ത്യയില്‍ നടപ്പാക്കുന്നതുസംബന്ധിച്ചും ചര്‍ച്ചകള്‍ നടന്നതായി വേണുഗോപാല്‍ പറഞ്ഞു. |
| < മുന്‍ പേജ് | അടുത്തത് > |
|---|

ന്യൂഡല്‍ഹി: കേരളത്തില്‍ പാരമ്പര്യേതര ഊര്‍ജ്ജസ്രോതസ്സുകളില്‍ നിന്ന് വൈദ്യുതി ഉത്പ്പാദിപ്പിക്കുന്നതിനുളള കേന്ദ്രങ്ങള്‍ തുടങ്ങുന്നതിന് ജര്‍മ്മന്‍ സഹകരണം ലഭ്യമാക്കുന്നത് സംബന്ധിച്ച് 
-°C 