| തായ്‌ലന്‍ഡ് ഗ്രാന്‍ പ്രീ: സൈന നേവാള്‍ ക്വാര്‍ട്ടറില്‍ |
ബാങ്കോങ്ക്: തായ്‌ലന്‍ഡ് ഗ്രാന്‍ പ്രീ ഗോള്‍ഡില്‍ ഇന്ത്യയുടെ സൈന നേവാള്‍ ക്വാര്‍ട്ടര്‍ ഫൈനലിലെത്തി. പ്രീ ക്വാര്‍ട്ടറില്‍ ചൈനയുടെ ലി ഹാന്നിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് സൈന തകര്‍ത്തു. സ്‌കോര്‍: 21-17, 21-13. സിയു സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ നടന്ന പോരാട്ടം 42 മിനിറ്റുകള്‍ക്കുള്ളില്‍ അവസാനിച്ചു. ജപ്പാന്റെ കയോറി ഇമാബെപ്പു- എട്ടാം സീഡ് തായ്‌ലന്‍ഡിന്റെ സാപ്‌സിരീ തെയറാറ്റനാച്ചായി മല്‍സര വിജയിയെ ലോക അഞ്ചാം നമ്പര്‍ സൈന ക്വാര്‍ട്ടറില്‍ നേരിടും. ടൂര്‍ണമെന്റിലെ ടോപ് സീഡാണ് സൈന. ചൈനീസ് താരത്തിനെതിരെ ഏറെ വിയര്‍ക്കാതെ സൈന മല്‍സരം സ്വന്തമാക്കുകയായിരുന്നു. ആദ്യ സെറ്റിലാണ് ഇന്ത്യന്‍ താരത്തിന് നേരിയ വെല്ലുവിളിയുയര്‍ന്നത്. സ്‌കോര്‍ 12-12 ഉം 17-17 ലും തുല്യതയിലെത്തുകയും ചെയ്തു. തുടര്‍ന്ന് തുടര്‍ച്ചയായി നാല് ഗെയിമുകള്‍ കൈക്കലാക്കിയാണ് സൈന ആദ്യ സെറ്റ് നേടിയത്. രണ്ടാം സെറ്റിന്റെ തുടക്കത്തില്‍ ചൈനീസ് താരം തിരിച്ചുവരവിന് ശ്രമിച്ചു. സ്‌കോര്‍ 7-7 ല്‍ എത്തിച്ചതിന് ശേഷമാണ് അവര്‍ പിന്നിലായത്. വനിതാ വിഭാഗത്തില്‍ മല്‍സരിച്ച മറ്റൊരു ഇന്ത്യന്‍ താരം പിവി സിന്ധു ആദ്യ റൗണ്ടില്‍ പുറത്തായി. മുന്‍ ലോക ചാമ്പ്യന്‍ വാങ് ലിന്നിനോട് 36 മിനിറ്റുകള്‍ക്കുള്ളില്‍ സിന്ധു കീഴടങ്ങി. സ്‌കോര്‍: 12-21, 23-25. പുരുഷ വിഭാഗത്തില്‍ സഹോദരങ്ങളായ സൗരഭ് വര്‍മ്മയും സമീര്‍ വര്‍മ്മയും ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. 12-ാം സീഡ് സൗരഭ് 18-21, 21-13, 22-20 ന് ഏഴാം സീഡ് ഇന്‍ഡോനേഷ്യയുടെ അല്‍മാസ്യ യൂനസിനെ അട്ടിമറിച്ചു. സമീറാകട്ടെ മലേഷ്യയോട് തെക്ക് സിയെ കീഴടക്കി. സ്‌കോര്‍: 21-18, 21-18. ബി സായ് പ്രണീതാണ് വിജയം നേടിയ മറ്റൊരു താരം. മലേഷ്യയുടെ ചൂങ് ഹാന്‍ വോങിനെ 13-21, 21-18, 22-20 ന് പ്രണീത് പരാജയപ്പെടുത്തി. മല്‍സരം 55 മിനിറ്റ് നീണ്ടു. പുരുഷ വിഭാഗം ഡബിള്‍സില്‍ ഇന്ത്യയുടെ എസ് സഞ്ജീത്- ജഗദീഷ് യാദവ് സഖ്യം പരാജയപ്പെട്ടു. മലേഷ്യയുടെ കാല്‍വിന്‍ ജിയ ഹോങ് ഓങ്- വീ ഗ്ലീന്‍ ടാനിനോട് 12-21, 6-21 ന് ഇവര്‍ പരാജയം സമ്മതിച്ചു. മറ്റൊരു ഇന്ത്യന്‍ സഖ്യം തരുണ്‍ കോന- അരുണ്‍ വിഷ്ണു സഖ്യവും തോറ്റു. ആറാം സീഡ് ഇന്‍ഡോനേഷ്യയുടെ റിക്കി കരന്‍ഡ സുവാര്‍ഡി- മുഹമ്മദ് ഉലിന്‍ഹുവയോടായിരുന്നു കീഴടങ്ങല്‍. സ്‌കോര്‍: 22-24, 13-21. വനിതാ വിഭാഗത്തിലും ഇന്ത്യയ്ക്ക് പരാജയം നേരിട്ടു. പ്രാധ്‌ന്യ ഗാഡ്രി- പ്രജാക്ത സവാന്ത് 19-21, 12-21 ന് മലേഷ്യയോട് അമേലിയ അലീസിയ ആന്‍സെലി- ഫി ചോ സൂങിനോട് തോറ്റു. ടോപ് സീഡ് ചൈനയുടെ സിയ ഹുവാന്‍- ജിന്‍ഹുവ താങ് 10-21, 13-21 ന് ഇന്ത്യയുടെ അപര്‍ണ ബാലന്‍- സികി റെഡിയോട് കീഴടങ്ങി. |
| < മുന്‍ പേജ് | അടുത്തത് > |
|---|

ബാങ്കോങ്ക്: തായ്‌ലന്‍ഡ് ഗ്രാന്‍ പ്രീ ഗോള്‍ഡില്‍ ഇന്ത്യയുടെ സൈന നേവാള്‍ ക്വാര്‍ട്ടര്‍ ഫൈനലിലെത്തി. പ്രീ ക്വാര്‍ട്ടറില്‍ ചൈനയുടെ ലി ഹാന്നിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് സൈന തകര്‍ത്തു. 
-°C 