| ഫ്രഞ്ച് ഓപ്പണ്‍: സാറ ഇറാനി ഫെനലില്‍ |
നദാല്‍- ഫെറര്‍ പോരാട്ടം പാരീസ്: ഇറ്റലിയുടെ സാറ ഇറാനി ഫ്രഞ്ച് ഓപ്പണ്‍ വനിതാ വിഭാഗം ഫൈനലില്‍. യുഎസ് ഓപ്പണ്‍ ചാമ്പ്യന്‍ ഓസ്‌ട്രേലിയയുടെ സമന്ദ സ്റ്റോസറെ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തില്‍ അട്ടിമറിച്ചാണ് കരിയറിലെ ആദ്യ ഗ്രാന്റ് സ്ലാം ഫൈനലിന് ഇറാനി യോഗ്യത നേടിയത്. സ്‌കോര്‍: 7-5, 1-6, 6-3. രണ്ടു മണിക്കൂറിലധികം മല്‍സരം നീണ്ടു. ലോക റാങ്കിങില്‍ 21-ാം സ്ഥാനത്താണ് ഇറ്റാലിയന്‍ താരം. സ്റ്റോസറാകട്ടെ ഇവിടെ ആറാം സീഡായിരുന്നു. റഷ്യയുടെ മരിയ ഷറപ്പോവ, ചെക്ക് റിപ്പബ്ലിക്കിന്റെ പെട്ര ക്വിറ്റോവ മല്‍സര വിജയിയെ കിരീട പോരാട്ടത്തില്‍ ഇറാനി നേരിടും. പുരുഷ വിഭാഗത്തില്‍ റാഫേല്‍ നദാല്‍- ഡേവിഡ് ഫെറര്‍, നൊവാക് ഡോകോവിച്ച്- റോജര്‍ ഫെഡറര്‍ എന്നിവര്‍ തമ്മിലാണ് സെമി പോരാട്ടം. ബ്രിട്ടീഷ് ടോപ് സീഡ് ആന്‍ഡി മുറേയെ കീഴടക്കിയാണ് ഫെറര്‍ സെമിയിലെത്തിയത്. കരിയറിലെ ആദ്യ ഗ്രാന്റ് സ്ലാം ലക്ഷ്യമിട്ടിറങ്ങിയ നാലാം സീഡ് മുറെ 6-4, 6-7, 6-3, 6-2 ന് പരാജയം സമ്മതിച്ചു. കളിമണ്‍ കോര്‍ട്ടിലെ കഴിഞ്ഞ മൂന്നു മല്‍സരങ്ങളിലും ഫെററോട് തോറ്റ മുറെയ്ക്ക് ഈ തവണയും രക്ഷയുണ്ടായില്ല. ലോക റാങ്കിങില്‍ ആറാം സ്ഥാനക്കാരനായ ഫെറര്‍ സെമിയില്‍ മറ്റൊരു സ്പാനിഷ് താരം റാഫേല്‍ നദാലിനെ നേരിടും.ആറു തവണ ഫ്രഞ്ച് ഓപ്പണ്‍ ഉയര്‍ത്തിയ നദാല്‍ തികച്ചും ഏകപക്ഷീയമായ മല്‍സരത്തില്‍ നിക്കോളാസ് അല്‍മാഗ്രോയെ കീഴടക്കി. സ്‌കോര്‍: 7-6, 6-2, 6-3. പാരീസില്‍ നദാലിന്റെ 50-ാം വിജയമായിരുന്നു ഇത്. കഴിഞ്ഞ എട്ട് ടൂര്‍ണമെന്റുകളില്‍ ഒരു മല്‍സരം മാത്രമാണ് നദാല്‍ തോറ്റത്. എട്ടാം ഫ്രഞ്ച് ഓപ്പണെന്ന റെക്കോഡാണ് നദാല്‍ ലക്ഷ്യമിടുന്നത്. |
| < മുന്‍ പേജ് | അടുത്തത് > |
|---|

നദാല്‍- ഫെറര്‍ പോരാട്ടം 
-°C 