|
പൂര്‍ണ്ണിമ തിരിച്ചെത്തുന്നു |
 മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെ മലയാളി മനസ്സ് കവര്‍ന്ന പൂര്‍ണ്ണിമ വെള്ളിത്തിരയില്‍ തിരിച്ചെത്തുന്നു. ദേശീയ അവാര്‍ഡ് ജേതാവായ തമിഴ് സംവിധായകന്‍ സുശീന്ദ്രന്‍ അണിയിച്ചൊരുക്കുന്ന ആതലാല്‍ കാതല്‍ സെവിയര്‍ എന്ന ചിത്രത്തിലൂടെയാണ് പൂര്‍ണ്ണിമയുടെ രണ്ടാം വരവ്.
സംവിധായകന്‍ ഭാഗ്യരാജുമായുള്ള വിവാഹത്തിനു ശേഷം സിനിമാ അഭിനയത്തില്‍ നിന്നും മാറി നിന്ന പൂര്‍ണ്ണിമ നീണ്ട മുപ്പതുവര്‍ഷങ്ങള്‍ക്കു ശേഷമാണ് തിരിച്ചെത്തുന്നത്. അഞ്ച് വര്‍ഷം മാത്രം നീണ്ടുനിന്ന അഭിനയ കരിയറില്‍ 70 ഓളം ചിത്രങ്ങളില്‍ പൂര്‍ണ്ണിമ അഭിനയിച്ചു. നല്ലു സ്റ്റുഡിയോസ് നിര്‍മ്മിയ്ക്കുന്ന പുതിയ ചിത്രത്തില്‍ സൂര്യയാണ് ഛായാഗ്രാഹകന്‍. ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കും.
|