കയറിനും കാര്‍പെറ്റുകള്‍ക്കും കയറ്റുമതി ആനുകൂല്യം
Imageന്യൂഡല്‍ഹി: വിദേശ വ്യാപര കയറ്റുമതി വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ ഏഴിന കര്‍മ്മ പരിപാടി. ഇതടക്കമുള്ള നിര്‍ദ്ദേശങ്ങള്‍ അടങ്ങുന്ന പുതിയ വിദേശവ്യാപാര നയം കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു.
നടപ്പു സാമ്പത്തിക വര്‍ഷം രാജ്യത്തിന്റെ വിദേശ കയറ്റുമതി വ്യാപാരത്തില്‍ 20 ശതമാനം വര്‍ധനയുണ്ടാക്കാന്‍ ലക്ഷ്യമിടുന്നതാണ് പുതിയ നയം. അഞ്ചു വര്‍ഷം കൊണ്ട് രാജ്യത്തു നിന്നുള്ള കയറ്റുമതി വ്യാപാരം 360 ബില്യണ്‍ ഡോളറാക്കുമെന്നും നയം പറയുന്നു.
 
കയറ്റുമതിക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നതിന്റെ ഭാഗമായി പ്രത്യേക സാമ്പത്തിക മേഖലാ (സെസ്) നയം പുതുക്കും. നിലവിലുള്ള കയറ്റുമതി സബ്‌സിഡി ആനുകൂല്യം 2013 മാര്‍ച്ച് 31 വരെ തുടരും. കയറ്റുമതിയുമായി ബന്ധപ്പെട്ടുള്ള സാങ്കേതിക വികസന കാര്യത്തില്‍ പ്രത്യേക ശ്രദ്ധ ചെലുത്തും. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുളള കയറ്റുമതിക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കും. മുംബൈ, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്ന് കൊറിയര്‍, ഇ-കൊമേഴ്‌സ്, തപാല്‍ വഴിയുള്ള കയറ്റുമതിക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കി പ്രോത്സാഹിപ്പിക്കുമെന്നും പുതിയ നയം വ്യക്തമാക്കുന്നു. വിപണി സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തുന്നതിന്റെ ഭാഗമായി ഏഴ് പുതിയ മാര്‍ക്കറ്റുകള്‍ക്ക് രൂപം നല്‍കുമെന്ന് നയം പറയുന്നു.
 
ഇതിനൊപ്പം, കയറ്റുമതി വര്‍ധിപ്പിക്കുന്നതിന് പുതിയ ഹബ്ബുകള്‍ തുറക്കാനും എക്‌സ്‌പോര്‍ട്ട് ഓറിയന്റഡ് യൂണിറ്റുകള്‍ (ഇ.ഒ.യു)ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ അനുവദിക്കാനും തീരുമാനമുണ്ട്. നിലവിലുള്ള രണ്ടു ശതമാനം കയറ്റുമതി സബ്‌സിഡി ഒരു വര്‍ഷം കൂടി നീട്ടാനും ഈ സബ്‌സിഡിയുടെ ആനുകൂല്യം  കളിപ്പാട്ട നിര്‍മാണം, കായിക ഉപകരണങ്ങള്‍, സംസ്‌കരിച്ച കാര്‍ഷിക വിഭവങ്ങള്‍, റെഡിമെയ്ഡ് തുണിത്തരങ്ങള്‍ എന്നീ വ്യാപിപ്പിക്കാനും പുതിയ നയം നിര്‍ദേശിക്കുന്നു. കയര്‍, ചണം, കാര്‍പെറ്റുകള്‍ എന്നിവയ്ക്ക് പുതിയ കയറ്റുമതി ആനുകൂല്യം നല്‍കുമെന്നും പുതിയ നയം പ്രഖ്യാപിച്ചു കൊണ്ട് കേന്ദ്ര വാണീജ്യ മന്ത്രി ആനന്ദ് ശര്‍മ്മ വ്യക്തമാക്കി.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls