| പ്രകൃതിസംരക്ഷണം ജീവന്‍ സംരക്ഷിക്കുന്നതിന് തുല്യം : കൃഷി മന്ത്രി |
തിരുവനന്തപുരം: പ്രകൃതിയുടെ അവിഭാജ്യഘടകങ്ങളായ മണ്ണും, വിത്തും, വളവും, വെള്ളവും സംരക്ഷിക്കപ്പെടണമെന്നും, പ്രകൃതി സംരക്ഷണം ജീവന്‍ സംരക്ഷിക്കുന്നതിന് തുല്യമാണെന്നും കൃഷി മന്ത്രി കെ.പി മോഹനന്‍. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് അഗ്രിഫ്രണ്ട്‌സും, മ്യൂസിയം, മൃഗശാല വകുപ്പും ചേര്‍ന്ന് സംഘടിപ്പിച്ച ഹരിതയാനം പരിസ്ഥിതിദിന കൃഷി പാഠം സന്ദേശം 2012 മ്യൂസിയം ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ആഗോളതാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍, പരിസ്ഥിതിയില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടു വേണം വികസന പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കാനെന്ന് ചടങ്ങില്‍ സംബന്ധിച്ച സാംസ്‌ക്കാരിക വകുപ്പ് മന്ത്രി കെ.സി ജോസഫ് പറഞ്ഞു. കേരളത്തിന്റെ തനതായ മനോഹാരിതയും, കാലാവസ്ഥയും, പ്രകൃതിയും സംരക്ഷിക്കുന്നത് സംബന്ധിച്ച് പുതിയ തലമുറയില്‍ അവബോധം സൃഷ്ടിക്കുവാന്‍ ഈ ദിനം ഉപകരിക്കട്ടെയെന്ന് ടൂറിസം മന്ത്രി എ.പി അനില്‍കുമാര്‍ ആശംസിച്ചു. മനുഷ്യസമൂഹത്തിന്റേയും പ്രകൃതിയുടേയും സംരക്ഷണം ഉറപ്പാക്കുവാന്‍, കൂട്ടികളുടെ ജീവിതചര്യ പരിസ്ഥിതിക്കനുസരിച്ച് ചിട്ടപ്പെടുത്തുവാന്‍ ആരോഗ്യവകുപ്പ് മന്ത്രി വി.എസ് ശിവകുമാര്‍ ആഹ്വാനം ചെയ്തു. ഇതോടനുബന്ധിച്ച് സംഘടിപ്പിച്ചിരുന്ന ഹരിതവിളംബര ഘോഷയാത്ര മ്യൂസിയം- മ്യഗശാല വകുപ്പ് മന്ത്രി കുമാരി പി.കെ ജയലക്ഷ്മി ഫ്‌ളാഗ് ഓഫ് ചെയ്തു. ഹരിതസമ്മേളനം, ഹരിതവിളംബരം, കൃഷിപാഠം ആദരവ്, ഹരിതസന്ദേശം സ്‌കൂളുകള്‍ക്ക് കാര്‍ഷികകൂട എന്നിവ ചടങ്ങിന് മികവേകി. കൃഷിവകുപ്പ് സെക്രട്ടറി കെ.ആര്‍ ജ്യോതിലാല്‍, എസ്.ഐ.ഇ.റ്റി ഡയറക്ടര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍, മ്യൂസിയം ഡയറക്ടര്‍ ഡോ. ഉദയവര്‍മ്മന്‍, പ്രിന്‍സിപ്പല്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എ.എം സുനില്‍കുമാര്‍, അഗ്രിഫ്രണ്ട്‌സ് രക്ഷാധികാരി എം.പി ലോകനാഥ്, പ്രസിഡന്റ് ഡി.ആര്‍ ജോസ്, സഹകരണ ജേര്‍ണല്‍ എഡിറ്റര്‍ എഴുമാവില്‍ രവീന്ദ്രനാഥ്, അഗ്രിഫ്രണ്ട് സെക്രട്ടറി ജയകുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. |
| < മുന്‍ പേജ് | അടുത്തത് > |
|---|

തിരുവനന്തപുരം: പ്രകൃതിയുടെ അവിഭാജ്യഘടകങ്ങളായ മണ്ണും, വിത്തും, വളവും, വെള്ളവും സംരക്ഷിക്കപ്പെടണമെന്നും, പ്രകൃതി സംരക്ഷണം ജീവന്‍ സംരക്ഷിക്കുന്നതിന് തുല്യമാണെന്നും 
-°C 