|
പരസ്യമായി പുകവലിച്ചതിന് ഷാറുഖ് കുറ്റസമ്മതം നടത്തി |
ജയ്പൂര്‍: ഐപിഎല്‍ മത്സരത്തിനിടെ സ്റ്റേഡിയത്തിലിരുന്ന് പരസ്യമായി പുകവലിച്ചതിന് ബോളിവുഡ് നടനും കോല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഉടമയുമായ ഷാരൂഖ് ഖാന്‍ കുറ്റ സമ്മതം നടത്തി.
താന്‍ തെറ്റ് ചെയ്‌തെന്ന് കോടതിയില്‍ സമ്മതിച്ച ഖാന്‍ സംഭവത്തില്‍ പിഴ ഒടുക്കാന്‍ തയ്യാറാണെന്നും അറിയിച്ചു. കാടതിയില്‍ നേരിട്ട് ഹാജരാവാന്‍ അസൗകര്യം അറിയിച്ച ഷാരൂഖ് അഭിഭാഷകന്‍ മുഖേനയാണ് ക്ഷമാപണം നടത്തിയത്. കേസ് ജൂണ്‍ 21ലേയ്ക്ക് മാറ്റി. ഇനി കേസ് പരിഗണിയ്ക്കുമ്പോള്‍ നേരിട്ട് ഹാജരാവുന്നതില്‍ ഒഴിവാക്കണമെന്നും ഷാരൂഖ് അഭ്യര്‍ത്ഥിച്ചു. ഏപ്രില്‍ എട്ടിന് രാജസ്ഥാന്‍ റോയല്‍സും കോല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മില്‍ ജയ്പൂരിലെ സവായ്മാന്‍സിംഗ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിനിടെയാണ് ഷാറുഖ് പരസ്യമായി പുകവലിച്ചത്. ജയ്പൂര്‍ സ്വദേശിയായ അനന്ദ് സിംഗ് രാഥോര്‍ എന്നയാളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.
|