യുവേഫ് കപ്പ് ചെല്‍സിയ്ക്ക്
Imageമ്യൂണിക്ക്: യുവേഫാ ചാംപ്യന്‍സ് ലീഗ് കിരീടം ഇംഗ്ലീഷ് ക്ലബ്ബായ ചെല്‍സി അട്ടിമറിയിലൂടെ സ്വന്തമാക്കി. ജര്‍മന്‍ ക്ലബ് ബയേണ്‍ മ്യൂണിക്കിനെ അവരുടെ തട്ടകത്തില്‍ വച്ച് തകര്‍ത്താണ് ചെല്‍സി ചരിത്രനേട്ടം സ്വന്തമാക്കിയത്.
ഇതാദ്യമായാണ് ചെല്‍സി യുവേഫ കപ്പ് നേടുന്നത്. നിശ്ചിത സമയത്തില്‍ ഓരോ ഗോള്‍ സമനില പാലിച്ച മത്സരം ഷൂട്ട് ഔട്ടിലൂടെ 4-3നാണ് ചെല്‍സി സ്വന്തമാക്കിയത്. മത്സരത്തില്‍ ഏതാണ്ട് 60 ശതമാനം സമയവും പന്ത് നിയന്ത്രിച്ച മ്യൂണിക്കിന് നിര്‍ഭാഗ്യം ഒന്നുകൊണ്ട് മാത്രമാണ് കപ്പ് കൈവിട്ടുപോയത്. എണ്‍പത്തിമൂന്നാം മിനിറ്റില്‍ തോമസ് മുള്ളറാണ് ആദ്യ ഗോള്‍ നേടി ബയണിനെ മുന്നിലെത്തിച്ചത്. അഞ്ചുമിനിറ്റിനുള്ളില്‍ ചെല്‍സിയുടെ ഐവറികോസ്റ്റ് താരം ദിദിയെ ദ്രോഗ്‌ബെ സമനില പിടിച്ചു. ബയണിനുവേണ്ടി ക്യാപ്റ്റന്‍ ഫിലിപ്പ്‌ലാം, മരിയോഗോമസ്, ഗോളി മാനുവല്‍ ന്യൂയര്‍ എന്നിവര്‍ ഗോളുകള്‍ നേടിയപ്പോള്‍ ഇവിക ഒലികിന്റെ കിക്ക് ചെല്‍സി ഗോളി പീറ്റര്‍ ചെക്ക് തട്ടിയകറ്റി. ചെല്‍സിയുടെ ആദ്യകിക്കെടുത്ത യുവാന്‍മറ്റയ്ക്ക് ലക്ഷ്യം കണ്ടെത്താനായില്ലെങ്കിലും ഡേവിഡ് ലൂയിസ്, ഫ്രാങ്ക്‌ലാംപാര്‍ഡ്, ആഷ്‌ലികോള്‍, ദ്രോഗ്‌ബെ എന്നിവര്‍ ലക്ഷ്യം കണ്ടു. ഇതാദ്യമായാണ് ലണ്ടനില്‍ നിന്നുള്ള ഒരു ക്ലബ്ബ് യൂറോപ്യന്‍ ചാംപ്യന്‍മാരാകുന്നത്.



 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls