|
തൊഴിലുറപ്പു പദ്ധതിയുടെ ജോലി സമയം 7 മണിക്കൂറായി കുറയ്ക്കാന്‍ അനുമതി |
ന്യൂഡല്‍ഹി: കേരളത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ ജോലി സമയം 7 മണിക്കൂറായി കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി.
കേന്ദ്ര ഗ്രാമവികസന മന്ത്രി ജയറാം രമേശുമായി സംസ്ഥാന ഗ്രാമവികസന മന്ത്രി കെ.സി ജോസഫ് നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.തൊഴിലാളികളുടെ വേതനം 150 നിന്ന് 166 ആയി ഉര്‍ത്താനും തീരുമാനിച്ചു. ജോലി സമയം കുറയ്ക്കുമെങ്കിലും അളവില്‍ വ്യത്യാസം ഉാകില്ലെന്ന് കെ.സി.ജോസഫ് കേരളാ ഹൗസില്‍ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു. ദേശീയ ഗ്രാമീണ സഡക് യോജന പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ 720 കിലോ മീറ്റര്‍ റോഡ് നിര്‍മ്മാണത്തിനും ഇന്നലെ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. 1000 ആളുകള്‍ താമസിക്കുന്ന പ്രദേശങ്ങള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന റോഡുകള്‍ക്കാണ് പദ്ധതി പ്രകാരം അനുമതി നല്‍കുക. കേരളത്തിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് 500 മുതല്‍ ആയിരം വരെ ആളുകള്‍ താമസിക്കുന്ന പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന റോഡുകളെയും പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ അനുമതി ലഭിച്ചു. കേന്ദ്രമന്ത്രി കെ സി വേണുഗോപാല്‍, സംസ്ഥാനത്തു നിന്നുള്ള കോണ്‍ഗ്രസ് എം പിമാര്‍ തുടങ്ങിയവരും കെ.സി ജോസഫിനൊപ്പം ജയറാം രമേശുമായുള്ള കൂടിക്കാഴ്ച്ചയില്‍ പങ്കെടുത്തു.
|