രേഖ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു; സച്ചിന്‍ നാളെ
Imageന്യൂഡല്‍ഹി: ഹിന്ദി ചലച്ചിത്ര അഭിനേതാവ് രേഖ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി നാമനിര്‍ദേശം ചെയ്ത അംഗമായി അവര്‍ രാജ്യസഭാ ചെയര്‍മാനും ഉപരാഷ്ട്രപതിയുമായ ഹാമിദ് അന്‍സാരിയ്ക്ക് മുന്നിലാണ് സത്യപ്രതിജ്ഞ ചെയ്തത്.
ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ. രാവിലെ 10.57 ന് രാജ്യസഭയിലെത്തിയ രേഖയ്ക്ക് പത്രപ്രവര്‍ത്തകനും രാജ്യസഭാംഗവുമായ എച്ച്.കെ. ദുവയാണ് സഭാനടപടികള്‍ വിശദീകരിച്ച് നല്‍കിയത്. സത്യപ്രതിജ്ഞയ്ക്കായി രേഖയുടെ പേര് വിളിച്ചത് ഡസ്‌കിലടിച്ചാണ് മറ്റ് അംഗങ്ങള്‍ എതിരേറ്റത്. സത്യപ്രതിജ്ഞയ്ക്ക് ശേഷം രേഖയെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, രാജ്യസഭാ പ്രതിപക്ഷ നേതാവ് അരുണ്‍ ജെയ്റ്റ്‌ലി എന്നിവര്‍ അഭിനന്ദിച്ചു. സഭയിലെ 99 -ാം നമ്പര്‍ സീറ്റാണ് രേഖയ്ക്കായി നീക്കിവച്ചിട്ടുള്ളത്. സഭാനടപടികളില്‍ 20 മിനിറ്റോളം പങ്കെടുത്ത ശേഷമാണ് അവര്‍ മടങ്ങിയത്. രാഷ്ട്രപതി നിര്‍ദ്ദേശിച്ച മറ്റൊരു വിശിഷ്ട വ്യക്തിയായ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ നാളെയാണ് സത്യപ്രതിജ്ഞ ചെയ്യുക.


 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls