|
മുല്ലപ്പെരിയാര്‍ ഡാം ഭൂകമ്പസാദ്ധ്യത മേഖലയിലാണെന്ന് ശാസ്ത്ര സാങ്കേതിക മന്ത്രി |
ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ട് സ്ഥിതിചെയ്യുന്നത് ഭൂകമ്പ സാധ്യതാ മേഖലയിലാണെന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രി വിലാസ് റാവു ദേശ്മുഖ് ലോക്‌സഭയില്‍ വ്യക്തമാക്കി.
ഭൂകമ്പ സാധ്യതയനുസരിച്ച് 2001ല്‍ രാജ്യത്തെ അഞ്ച് സോണുകളായി തിരിച്ചിട്ടുണ്ട്. അതില്‍ സോണ്‍ 3 മേഖലയിലാണ് മുല്ലപ്പെരിയാറിന്റെ സ്ഥാനം. കേരളത്തില്‍ ഭൂകമ്പത്തിന് ഏറ്റവും സാദ്ധ്യതയുള്ള മേഖലയാണിതെന്നും അദ്ദേഹം പറഞ്ഞു. ചോദ്യോത്തര വേളയില്‍ പി.ടി തോമസ് എം.പിയുടെ ചോദ്യത്തിന് മറുപടിയായണ് ദേശ്മുഖ് ഇക്കാര്യമറിയിച്ചത്.
|