|
സ്വവര്‍ഗ്ഗാനുരാഗികളുടെ വിവാഹത്തിന് പിന്തുണയുമായി ഒബാമ |
വാഷിംഗ്ടണ്‍: സ്വവര്‍ഗാനുരാഗികളുടെ സംഗമത്തിന് യുഎസ് പ്രസിഡന്റ് ബറാക് ഒബാമയുടെ ഗ്രീന്‍ സിഗ്നല്‍. സ്വവര്‍ഗ്ഗാനുരാഗികളുടെ വിവാഹം നിയമവിധേയമാക്കുന്നതുമായി ബന്ധപ്പെട്ട് മാസങ്ങള്‍ നീണ്ട മൗനത്തിന് ശേഷമാണ് ഒബാമ തന്റെ നിലപാട് വ്യക്തമാക്കുന്നത്.
സ്വവര്‍ഗാനുരാഗികള്‍സമൂഹത്തില്‍ യാതൊരു തരത്തിലുമുള്ള വിവേചനങ്ങളും നേരിടാന്‍ പാടില്ല. അവര്‍ വിവാഹിതരാകുന്നതിനുള്ള സാഹചര്യം ഒരുങ്ങണമെന്നാണ് താന്‍ ആഗ്രഹിയ്ക്കുന്നതെന്ന് ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഒബാമ വ്യക്തമാക്കിയത്. ഇതുമായി ബന്ധപ്പെട്ട് തന്റെ കുടംബത്തിനോടും ബന്ധുക്കളോടും സുഹൃത്തുക്കളോടും നടത്തിയ വിശദമായ ചര്‍ച്ചകള്‍ നടത്തിയ ശേഷമാണ് ഇത്തരത്തിലൊരു നിലപാട് സ്വീകരിച്ചതെന്ന് അദ്ദേഹം വിശദീകരിച്ചു. വരാനിരിയ്ക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഒബാമയുടെ മുഖ്യ എതിരാളിയായ റിപ്പബ്ലിക്കന്‍ നേതാവ് മിറ്റ് റോംനി സ്വവര്‍ഗ വിവാഹത്തെ എതിര്‍ക്കുന്ന ആളാണ്. ഇതോടൊപ്പം 50 ശതമാനത്തോളം യുഎസ് ജനത സ്വവര്‍ഗ്ഗവിവാഹം നിയമവിധേയമാക്കണമെന്ന അഭിപ്രായമുള്ളവരാണ്. ഇതും നിലപാട് വ്യക്തമാക്കാന്‍ ഒബാമ നിര്‍ബന്ധിതനാവുകയായിരുന്നു.
|