കൊച്ചി: സ്വര്‍ണ്ണവിലയില്‍ പുതിയ റിക്കാര്‍ഡ് സൃഷ്ടിച്ചതിന് പിന്നാലെ സ്വര്‍ണ്ണവില ഇന്ന് താഴേയ്ക്ക്. പവന് 320 രൂപയുടെ ഇടിവാണ് ഇന്ന് വിപണിയില്‍ പ്രകടമായത്. ഇതോടെ ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില 21,520 രൂപയായി കുറഞ്ഞു.
ഗ്രാമിന് 40 രൂപകുറഞ്ഞത് ഗ്രാം ഒന്നിന് 2,690 രൂപയിലെത്തിച്ചു. രാജ്യാന്തര വിപണിയിലെ വിലയിടിവാണ് ആഭ്യന്തര വിപണിയിലും പ്രകടമായത്. ഇതിനൊപ്പം സ്വര്‍ണ്ണത്തിന് ഏര്‍പെടുത്തിയിരുന്ന അധിക നികുതി ഒഴിവാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയും വില താഴേയ്ക്ക് വരാന്‍ ഇടയാക്കി. സ്വര്‍ണ വില ഇന്നലെ 80 രൂപ വര്‍ദ്ധിച്ച് 21,840 രൂപയെന്ന പുതിയ റെക്കോര്‍ഡിലെത്തിയിരുന്നു.
|