|
ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കണമെന്ന് സുപ്രീംകോടതി |
ന്യൂഡല്‍ഹി: ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കണമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഇത് പത്ത് വര്‍ഷത്തിനകത്തായി നടപ്പിലാക്കണമെന്നാണ് കോടതി നിര്‍ദ്ദേശം. അതിന് മുന്നോടിയായി ഈ വര്‍ഷം മുതല്‍ ഹജ്ജ് സബ്‌സിഡിയില്‍ ഘട്ടം ഘട്ടമായി കുറവ് വരുത്തണമെന്നും കോടതി ആവശ്യപ്പെട്ടു.
പ്രധാനമന്ത്രിയുടെ ഹജ്ജ് സൗഹൃദ സംഘത്തിലെ അംഗങ്ങളുടെ എണ്ണം ഘട്ടമായി കുറച്ച് അത് രണ്ടായി ചുരുക്കണമെന്നും കോടതി ഉത്തരവിട്ടു. ജസ്റ്റിസുമാരായ അഫ്താബ് ആലം, രഞ്ജന പ്രകാശ് ദേശായി എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന്റേതാണ് ഉത്തരവ്. നിലവില്‍ പ്രധാനമന്ത്രിയുടെ സൗഹൃദ സംഘത്തില്‍ 30 അംഗങ്ങളാണ് ഉള്ളത്. ഇവരില്‍ ഹജ്ജിനു പോയവര്‍ക്ക് വീണ്ടും അവസരം നല്‍കരുതെന്നും കോടതി നിര്‍ദേശത്തിലുണ്ട്. സര്‍ക്കാര്‍ ക്വോട്ടയില്‍ മിച്ചം വരുന്ന സീറ്റുകള്‍ സ്വകാര്യ ഓപ്പറേറ്റര്‍മാര്‍ക്കു വീതിച്ചു നല്‍കാന്‍ നിര്‍ദ്ദേശിച്ച ബോംബെ ഹൈക്കോടതി വിധിയ്‌ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി പൊതുതാത്പര്യ ഹര്‍ജിയാക്കി പരിഗണിച്ചുകൊണ്ടായിരുന്നു കോടതി വിധി.
|