വ്‌ളാഡിമര്‍ പുടിന്‍ റഷ്യന്‍ പ്രസിഡന്റായി സ്ഥാനമേറ്റു
Imageമോസ്‌കോ: റഷ്യയുടെ പുതിയ പ്രസിഡന്റായി വഌദിമീര്‍ പുടിന്‍ വീണ്ടും സ്ഥാനമേറ്റു. ക്രെംലിനില്‍ നടന്ന വിപുലമായ ചടങ്ങില്‍വച്ചാണ് പുടിന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയത്.
മുന്‍ പ്രസിഡന്റ് ദിമിത്രി മെദ്‌വദേവില്‍ നിന്നും ഭരണഘടനയുടെ പകര്‍പ്പ് സ്വീകരിച്ച പുടിന്‍ ഇത് മൂന്നാം തവണയാണ് റഷ്യയുടെ പ്രസിഡന്റ് സ്ഥാനത്തെത്തുന്നത്. തുടര്‍ച്ചയായി രണ്ടു തവണ പ്രസിഡന്റു പദവി അലങ്കരിച്ച ശേഷം മൂന്നാം തവണ പുടിന്‍ തന്റെ വിശ്വസ്തനായ ദിമിത്രിയെ പ്രസിഡന്റാക്കുകയായിരുന്നു. പരമാവധി തുടര്‍ച്ചയായി രണ്ട് തവണമാത്രമാണ് ഒരു വ്യക്തിയ്ക്ക് പ്രസിഡന്റ് പദവിയിലിരിയ്ക്കാനാകൂ. അതിനാല്‍ ഈ കാലയളവില്‍ പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് മാറിയ പുടിന്‍ ഇത്തവണ വീണ്ടും തിരിച്ചെത്തുകയായിരുന്നു. അതിനിടെ പുടിന്റെ സ്ഥാനാരോഹണത്തിനെതിരെ വന്‍ പ്രക്ഷോഭം നയിയ്ക്കുകയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍. ഇതിന്റെ ഭാഗമായി ഞായറാഴ്ച ജനങ്ങള്‍ വഌഡിവോസ്‌തോക്കില്‍ പ്രതിഷേധപ്രകടനം നടത്തി. ജനാധിപത്യം എന്നെഴുതിയ കറുത്ത ശവപ്പെട്ടിയും വഹിച്ചുകൊണ്ടായിരുന്നു നൂറിലേറെ പോര്‍ പങ്കെടുത്ത പ്രകടനം. തെരഞ്ഞെടുപ്പില്‍ കൃത്രിമം കാണിച്ചാണ് പുടിന്‍ വിജയിച്ചതെന്നാണ് പ്രതിപക്ഷം ആരോപിയ്ക്കുന്നത്.


 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls