ഒബാമ അഫ്ഗാനില്‍
Imageകാബൂള്‍: അഫ്ഗാനിസ്ഥാനുമായുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാക്കുന്നതിന്റെ ഭാഗമായി യുഎസ് പ്രസിഡന്റ് ബരാക്ക് ഒബാമ അഫ്ഗാനിലെത്തി. തികച്ചും അപ്രതീക്ഷിതമായിരുന്നു ഒബാമയുടെ സന്ദര്‍ശനം. 
അഫ്ഗാന്റെ വികസനത്തില്‍ അമേരിക്കയുടെ പങ്കും സാധ്യമാക്കുന്ന നിര്‍ണ്ണായകമായ കരാറില്‍ അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായിയും ഒബാമയും ഒപ്പുവച്ചു. അല്‍ഖ്വയ്ദ നേതാവ് ഉസാമ ബിന്‍ ലാദന്റെ ചരമവാര്‍ഷിക ദിനത്തിലാണ് ഒബാമ അഫ്ഗാനിലെത്തിയതെന്നത് ഏറെ ശ്രദ്ധേയമാണ്. 2014ഓടെ അമേരിക്കയുടെ നാറ്റോ നടപടികള്‍ അഫ്ഗാനിസ്ഥാനില്‍ അവസാനിയ്ക്കുന്ന സാഹചര്യത്തിലാണ് ഇരു രാജ്യങ്ങളും പുതിയ കരാറില്‍ ഏര്‍പെട്ടത്. കയാണ്. പുതിയ കരാര്‍ സാധ്യമാകുന്നതോടെ ഇരുരാജ്യങ്ങളുമായുള്ള ബന്ധം അതിന് ശേഷവും തുടരും. സൈനിക വിഷയങ്ങളും കരാറില്‍ ഉള്‍പെടുത്തിയിട്ടുണ്ട്. ഇത് പുതിയൊരു തുടക്കമാണെന്ന് കരാര്‍ ഒപ്പിട്ടശേഷം അഫ്ഗാന്‍ പ്രസിഡന്റ് വ്യക്തമാക്കി. അഫ്ഗാനില്‍ ഭീകരവാദത്തിനെതിരായ പോരാട്ടം ഭാവിയിലും തുടരുമെന്ന് വ്യക്തമാക്കിയ ഒബാമ വേനല്‍ അവസാനിയ്ക്കുന്നതോടെ 23,000 സൈനികരെ കൂടി മേഖലയില്‍ നിന്നും പിന്‍വലിയ്ക്കുമെന്നും വ്യക്തമാക്കി.
 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls