| അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ 164 ചിത്രങ്ങള്‍ |
|
ഇതില്‍ രണ്ടെണ്ണം മലയളത്തില്‍ നിന്നാണ്. മികച്ച ചിത്രത്തിനു സുവര്‍ണ ചകോരവും 10 ലക്ഷം രൂപയുമാണ് സമ്മാനം. മികച്ച സംവിധായകന്‍, നവാഗതസംവിധായകന്‍, പ്രേക്ഷകര്‍ തിരഞ്ഞെടുക്കുന്ന മികച്ച ചിത്രത്തിന്റെ സംവിധായകന്‍ എന്നിവര്‍ക്കു രജതചകോരവും യഥാക്രമം മൂന്നുലക്ഷം, രണ്ടു ലക്ഷം, ഒരു ലക്ഷം രൂപ വീതവും ലഭിക്കും.മികച്ച മലയാളചിത്രത്തിനു ഫിലിം ക്രിട്ടിക്സിന്റെ അന്താരാഷ്ട്രസംഘടനയായ ഫിപ്രസിയുടെയും നെറ്റ്പാക്കിന്റെയും അവാര്‍ഡുണ്ട്. മികച്ച ഏഷ്യന്‍ സിനിമക്കും നെറ്റ്പാക്ക് പുരസ്കാരം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മികച്ച ഇന്ത്യന്‍ നവാഗത സംവിധായകനു മീരാനായര്‍ ഏര്‍പ്പെടുത്തിയ ഹസന്‍കുട്ടി അവാര്‍ഡ് മേളയില്‍ നല്‍കും.
ലോകത്ത് ശ്രദ്ധിക്കപ്പെട്ട നവാഗതസംവിധായകരുടെ ഏഴു ചിത്രങ്ങള്‍ പ്രത്യേക വിഭാഗമായി പ്രദര്‍ശിപ്പിക്കും. ഹരിഹരന്റെ കേരള വര്‍മ പഴശ്ശിരാജയും ചേരന്റെ പോക്കിഷവും ഉള്‍പ്പെടെ 54 ചിത്രങ്ങള്‍ ലോകസിനിമാ വിഭാഗത്തിലിടം നേടി. ഇന്ത്യന്‍ സിനിമ ഇന്ന്, മലയാള സിനിമ ഇന്ന് വിഭാഗങ്ങളില്‍ ഏഴുവീതം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. വിദേശത്തുനിന്നും 80 പ്രതിനിധികള്‍ ഉള്‍പ്പെടെ 140 ഓളം പ്രതിഭകള്‍ അതിഥികളാവും. തിരുവനന്തപുരത്തെ എട്ടു തിയേറ്ററുകളിലാണ് പ്രദര്‍ശനം. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ വഴി ഇതുവരെ 4,500 ഓളം പേര്‍ രജിസ്റ്റര്‍ ചെയ്തു. നാളെ വരെ രജിസ്റ്റര്‍ ചെയ്യാം. ഡെലിഗേറ്റിനു 300 രൂപയും വിദ്യാര്‍ഥികള്‍ക്കു 200 രൂപയുമാണ് ഫീസ്. മുരളി, രാജന്‍ പി ദേവ്, അടൂര്‍ ഭവാനി എന്നിവരെക്കുറിച്ചുളള ഗ്രന്ഥങ്ങള്‍ മേളയില്‍ പ്രകാശനം ചെയ്യും. |
| < മുന്‍ പേജ് | അടുത്തത് > |
|---|

തിരുവനന്തപുരം: കേരളാ രാജ്യാന്തര ചലച്ചിത്രമേളക്കു 11 നു തിരശ്ശീല ഉയരും. തുര്‍ക്കി സംവിധായകന്‍ ഇനാക്കിന്റെ എ സ്റ്റെപ്പ് ഇന്‍ റ്റു ഡാര്‍ക്ക്നെസ്സാണ് ഉദ്ഘാടനചിത്രം. എട്ടുദിവസം നീണ്ടുനില്‍ക്കുന്ന മേളയില്‍ 11 വിഭാഗങ്ങളിലായി 164 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി എം എ ബേബിയും ചലച്ചിത്ര അക്കാദമി ഭാരവാഹികളും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മല്‍സരത്തിനു 14 ചിത്രങ്ങളാണ് ഉളളത്. 
27°C
-°C 