പൊക്കക്കുറവ്‌ പൊക്കമാക്കി പക്രുവിന്റെ 'മൈ ബിഗ്‌ ഫാദര്‍'

Imageകൊച്ചി: മുന്‍പ്‌ ഉയരംകുറഞ്ഞവര്‍ സര്‍ക്കസിലും തെരുവു കോമാളികളുമായിരുന്നു എന്നു പറയുമ്പോള്‍ ഉണ്ടപക്രുവിന്റെ (അജയന്‍) വാക്കുകള്‍ ഇടറിയോ എന്നു സംശയം.

എങ്കിലും അദ്ഭുതദ്വീപിലെ അഭിനയത്തിലൂടെ ഗിന്നസ്‌ ബുക്കില്‍ കയറിയത്‌ പറഞ്ഞപ്പോള്‍ പക്രുവിന്‌ ചാരിതാര്‍ത്ഥ്യം. നാളെ റിലീസ്‌ ചെയ്യുന്ന മൈ ബിഗ്‌ ഫാദര്‍- നെക്കുറിച്ച്‌ സംസാരിക്കാന്‍ ജയറാമിനോടും മൈ ബിഗ്‌ ഫാദറിന്റെ പ്രൊഡ്യൂസര്‍ സെബാസ്റ്റ്യന്‍, തിരക്കഥാകൃത്തുക്കള്‍ സുരേഷ്‌ കേശവ്‌, സനീഷ്‌ മേനോന്‍ എന്നിവരോടൊപ്പം എറണാകുളം പ്രസ്‌ ക്ലബ്ബില്‍ എത്തിയതായിരുന്നു പക്രു.'അജയന്‍ ഒരു കരുത്തുറ്റ നടനെന്ന്‌ തെളിയിക്കുന്ന സിനിമയാണ്‌ 'മൈ ബിഗ്‌ ഫാദര്‍' എന്ന്‌ പക്രുവിന്റെ മകനായി അഭിനയിക്കുന്ന ജയറാം പറഞ്ഞു. ഒരു വയസായ മകള്‍ ദീപ്തികീര്‍ത്തിയോടുള്ള അച്ഛന്റെ അതേ വികാരത്തോടെയാണ്‌ താനീ സിനിമയില്‍ അഭിനയിച്ചിരിക്കുന്നതെന്ന്‌ പക്രു പറഞ്ഞു.

 

തിയേറ്ററിലെത്തുന്ന ആരെയും നിരാശപ്പെടുത്താത്ത പടമാണ്‌ ഇതെന്നും അദ്ദേഹം പറഞ്ഞു. ഉയരക്കുറവുമൂലം ഉണ്ടാകുന്ന പ്രശ്നങ്ങള്‍ നേരിടുന്ന ഒരാളുടെ കഥയാണ്‌ മൈ ബിഗ്‌ ഫാദര്‍ പറയുന്നത്‌. അദ്ഭുതദ്വീപ്‌ കഴിഞ്ഞുള്ള നാലുവര്‍ഷത്തെ ഇടവേളക്കുശേഷമാണ്‌ പക്രു മലയാള സിനിമയില്‍ അഭിനയിക്കുന്നത്‌. ബോഡി ഗാര്‍ഡാണ്‌ പക്രുവിന്റെ റിലീസ്‌ ചെയ്യാനുള്ള അടുത്ത സിനിമ.

 

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls