|
ദക്ഷിണ കൊറിയന്‍ മുന്‍ പ്രസിഡന്റ് കിം ദായി ജുംഗ് അന്തരിച്ചു |
സോള്‍: ദക്ഷിണ കൊറിയന്‍ മുന്‍ പ്രസിഡന്റും നോബേല്‍ സമ്മാന ജേതാവുമായ കിം ദായി ജുംഗ്(83) അന്തരിച്ചു. ന്യുമോണിയ ബാധയെ തുടര്‍ന്ന് സോളിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. പ്രാദേശികസമയം പുലര്‍ച്ചെ 1.43 ഓടെയായിരുന്നു അന്ത്യമെന്ന് ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു.
ഹൃദയാഘാദമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 1998 മുതല്‍ 2003 വരെയുള്ള വര്‍ഷങ്ങളില്‍ ദക്ഷിണ കൊറിയയുടെ പ്രസിഡന്റായിരുന്നു അദ്ദേഹം. വടക്കന്‍ കൊറിയയുമായി സമാധാന ചര്‍ച്ചയ്ക്ക് തയ്യാറായ ആദ്യ ദക്ഷിണ കൊറിയന്‍ നേതാവായിരുന്നു അദ്ദേഹം. ഉത്തര കൊറിയയുമായി അടുക്കുക എന്ന ലക്ഷ്യത്തോടെ കിം ജോംഗ് രണ്ടാമനുമായി 2000-ല്‍ കിം നടത്തിയ ശ്രമങ്ങള്‍ക്ക് ബഹുമതിയായാണ് അദ്ദേഹത്തിന് ആ വര്‍ഷത്തെ നോബല്‍ പുരസ്കാരം ലഭിച്ചത്. |