ഇംഗ്ലീഷ് ദുരന്തം
Imageദുബായ്: ലോക ഒന്നാം നമ്പര്‍ ഇംഗ്ലണ്ടിന് വൈറ്റ് വാഷ് ദുരന്തം. പാക്കിസ്ഥാനെതിരായ മൂന്നാം ടെസ്റ്റില്‍ 71 റണ്‍സിന് തോറ്റ ഇംഗ്ലണ്ട് 3-0 ത്തിന് പരമ്പര അടിയറവ് വച്ചു. ചരിത്രത്തിലാദ്യമായാണ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര പാക്കിസ്ഥാന്‍ തൂത്തുവാരുന്നത്.
മല്‍സരം ഒരു ദിനം അവശേഷിക്കെയായിരുന്നു പാക് വിജയം. 324 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റേന്തിയ ഇംഗ്ലണ്ടിന് 252 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. നാലു വിക്കറ്റ് വീതമെടുത്ത സ്പിന്നര്‍ സയീദ് അജ്മലും പേസര്‍ ഉമര്‍ ഗുല്ലുമാണ് ഇംഗ്ലണ്ടിന്റെ അന്തകരായത്. പരമ്പരയില്‍ നിന്നാകെ 24 വിക്കറ്റുകളെടുത്ത അജ്മല്‍ മാന്‍ ഓഫ് ദ സീരിസായി. രണ്ടാം ഇന്നിംഗ്‌സില്‍ 157 റണ്‍സെടുത്ത പാക്കിസ്ഥാന്റെ അസര്‍ അലിയാണ് മാന്‍ ഓഫ് ദ മാച്ച്. ടൂര്‍ണമെന്റിലാകെ 43 പേര്‍ എല്‍ബിഡബ്ല്യുവിലൂടെ പുറത്തായി. പുതിയ റെക്കോഡാണിത്.
 
വിക്കറ്റ് നഷ്ടമില്ലാതെ 32 എന്ന നിലയിലാണ് നാലാം ദിനം ഇംഗ്ലണ്ട് ബാറ്റിങ്ങിനിറങ്ങിയത്. 28 റണ്‍സെടുത്ത ആന്‍ഡ്രു സ്‌ട്രോസാണ് ആദ്യം പുറത്തായത്. അബ്ദുര്‍ റഹ്മാന്റെ പന്തില്‍ വിക്കറ്റിനു മുന്നില്‍ കുടുങ്ങുകയായിരുന്നു. ജോനാഥന്‍ ട്രോറ്റിലൂടെ രണ്ടാം വിക്കറ്റ് നഷ്ടമാകുമ്പോള്‍ ഇംഗ്ലണ്ട് സ്‌കോര്‍ 85 റണ്‍സായിരുന്നു. സൂപ്പര്‍ താരം കെവിന്‍ പീറ്റേഴ്‌സണിന് (18) അധികം ആയുസുണ്ടായില്ല. മൂന്നു റണ്‍സ് കൂട്ടിച്ചേര്‍ക്കെ അലിസ്റ്റര്‍ കുക്കും പുറത്തായി. അര്‍ധ സെഞ്ചുറിക്ക് ഒരു റണ്‍ അകലെ നില്‍ക്കെയായിരുന്നു കുക്കിന്റെ മടക്കം. അജ്മലിന്റെ പന്തില്‍ മികച്ചൊരു ക്യാച്ചിലൂടെ യൂനിസ് ഖാന്‍, കുക്കിനെ പറഞ്ഞയച്ചു. അര്‍ധ സെഞ്ചുറി നഷ്ടമായെങ്കിലും മറ്റൊരു ചരിത്രം കുക്കിന്റെ പേരില്‍ കുറിക്കപ്പെട്ടു.
 
ടെസ്റ്റില്‍ 6000 റണ്‍സ് തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരമായി 27 കാരന്‍ കുക്ക്. സച്ചിന്‍ തെണ്ടുല്‍ക്കറാണ് ഈ കാര്യത്തില്‍ മുമ്പന്‍. 18 റണ്‍സെടുത്ത പീറ്റേഴ്‌സണിന്റെയും 10 റണ്‍സ് നേടിയ ബെല്ലിന്റെയും വിക്കറ്റ് അജ്മലിനാണ്. ഇയോന്‍ മോര്‍ഗനെ (31) ഉമര്‍ ഗുല്‍ പറഞ്ഞയച്ചു. വിക്കറ്റ് കീപ്പര്‍ അക്മല്‍ പിടികൂടുകയായിരുന്നു. 49 റണ്‍സുമായി പുറത്താകാതെ നിന്ന മാറ്റ് പ്രയര്‍ പ്രതീക്ഷ കാത്തെങ്കിലും ഫലമുണ്ടായില്ല.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls