|
പഴശ്ശിരാജ ഇന്ത്യന്‍ പനോരമയില്‍ പ്രദര്‍ശിപ്പിയ്ക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി |
|
ന്യൂഡല്‍ഹി: എം.ടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഹരിഹരന്‍ സംവിധാനം ചെയ്ത കേരളവര്‍മ്മ പഴശിരാജ ഗോവ ചലച്ചിത്രോത്സവത്തിന്റെ ഇന്ത്യന്‍ പനോരമയില്‍ പ്രദര്‍ശിപ്പിയ്ക്കുന്നത് സംബന്ധിച്ച് സമര്‍പ്പിച്ച ഹര്‍ജി സുപ്രിംകോടതി തള്ളി.
ചിത്രങ്ങള്‍ തെരഞ്ഞെടുക്കേണ്ടത് വിദഗ്ദ്ധ സമിതിയാണെന്നും തങ്ങള്‍ ഇത്തരത്തിലുള്ള വിദഗ്ധരല്ലെന്നും കേസ് പരിഗണിച്ച ജസ്റ്റിസുമാരായ തരുണ്‍ ചാറ്റര്‍ജ്ജിയും എസ്.എസ് നിജ്ജാറും വ്യക്തമാക്കി. പനോരമ തിരഞ്ഞെടുപ്പിലെ വീഴ്ചകള്‍ സുപ്രീംകോടതിയ്ക്ക് ബോധ്യപ്പെട്ട സാഹചര്യത്തില്‍ പഴശിരാജയ്ക്ക് ഗോവ ചലച്ചിത്രമേളയില്‍ പ്രത്യേകപ്രദര്‍ശനാനുമതി നല്‍കണമെന്ന് ചൂണ്ടിക്കാട്ടി പഴശിരാജ ട്രസ്റ്റ്, വീരപഴശിരാജ ഫൗണ്ടേഷന്‍ എന്നീ സംഘടനകളാണ് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. |