ഡോ.അകവൂര്‍ നാരായണന്‍ അന്തരിച്ചു

Imageന്യൂഡല്‍ഹി: പ്രമുഖ എഴുത്തുകാരനും ഭാഷാ പണ്ഡിതനും നിരൂപകനുമായി ഡോ. അകവൂര്‍ നാരായണന്‍(80) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന്‌ ഇന്ന്‌ രാവിലെ 7.10നായിരുന്നു അന്ത്യം.

അസുഖത്തെ തുടര്‍ന്ന്‌ ഏറെ നാളായി ചികിത്സയിലായിരുന്നു. കുറച്ചുനാളായി കിടപ്പിലായിരുന്ന അദ്ദേഹത്തെ ചൊവ്വാഴ്ച രാത്രിയോടെ മയൂര്‍വിഹാറിലെ ജീവന്‍ അന്‍മോല്‍ ആശുപത്രിയില്‍ പ്രവേശിപ്പിയ്ക്കുകയായിരുന്നു. ദീര്‍ഘകാലമായി അദ്ദേഹം ഡല്‍ഹിയില്‍ സ്ഥിരതാമസമായിരുന്നു. തൃശൂര്‍ കേരളവര്‍മ്മ കോളേജില്‍ മലയാളം അദ്ധ്യാപകന്‍, ഡല്‍ഹി സര്‍വകലാശാലയില്‍ മലയാളം അദ്ധ്യാപകന്‍, പഞ്ചാബ്‌ അലിഗഡ്‌ സര്‍വകലാശാലകളിലും യു.ജി.സി, യു.പി.എസ്‌.സി എന്നീ സ്ഥാപനങ്ങളിലും മുസ്സൂറിയിലെ പൊതുഭരണ അക്കാദമിയിലും മലയാള ഭാഷാ ഉപദേഷ്ഠാവായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്‌. അകവൂരിന്റെ ലോകം, വെണ്‍മണി പ്രസ്ഥാനം, വ്യക്തിവിവേകം, കൃഷി ബോധിനി തുടങ്ങി ഇരുത്തിനാലോളം പുസ്തകങ്ങളും മൂന്ന്‌ ആട്ടക്കഥകളും അകവൂരിന്റേതായുണ്ട്‌.

 

അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ കൃതി പത്തൊമ്പതാം നൂറ്റാണ്ടിലെ കവിതാപ്രസ്ഥാനത്തെക്കുറിച്ചെഴുതിയ വെണ്മണിപ്രസ്ഥാനം ആണ്‌. 1994ല്‍ അദ്ധ്യാപകവൃത്തിയില്‍ നിന്ന്‌ വിരമിച്ച ശേഷം മുഴുവന്‍ സമയവും ഭാഷാഗവേഷണത്തില്‍ മുഴുകി ജീവിയ്ക്കുകയായിരുന്നു. ഭാര്യ ഗൗരി, മക്കള്‍ എ.എന്‍. രാജന്‍, എ.എന്‍. അനുജന്‍, എ.എന്‍. ആശ.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls