| ഇനി ഏകദിനങ്ങളുടെ ആവേശക്കാഴ്ച |
ത്രിരാഷ്ട്ര ടൂര്‍ണമെന്റിലെ ഉദ്ഘാടന മല്‍സരത്തില്‍ ഇന്ത്യ ഇന്ന് ഓസ്‌ട്രേലിയയോട്; രാവിലെ 8.50 മുതല്‍ സ്റ്റാര്‍ ക്രിക്കറ്റില്‍ തല്സമയംമെല്ബണ്: ട്വന്റി-20 വിജയത്തിന്റെ ആത്മവിശ്വാസത്തില്‍ ഇന്ത്യ ഇന്ന് ത്രിരാഷ്ട്ര ഏകദിന ടൂര്‍ണമെന്റിനിറങ്ങുന്നു. ശ്രീലങ്കയും ഉള്‍പ്പെട്ട ടൂര്‍ണമെന്റിലെ ആദ്യ മല്‍സരത്തില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും ഇന്ത്യന്‍ സമയം രാവിലെ 8.50 മുതല്‍ ഏറ്റുമുട്ടും. ടെസ്റ്റ് പരമ്പരയില്‍ 4-0 ത്തിന് തൂത്തുവാരപ്പെട്ട ഇന്ത്യ ആദ്യ ട്വന്റി-20 യില്‍ 31 റണ്‍സിന് തോല്‍ക്കുകയും ചെയ്തു. ഒടുവില്‍ രണ്ടാം ട്വന്റി-20 യില്‍ എട്ടു വിക്കറ്റിന്റെ വിജയം ആഘോഷിച്ചാണ് സന്ദര്‍ശകര്‍ നേരിയ തോതിലെങ്കിലും ആത്മവിശ്വാസം വീണ്ടെടുത്തത്. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമായിരുന്നു വിദേശ മണ്ണില്‍ ഇന്ത്യ വെന്നികൊടി പാറിച്ചത്. അവസാനമായി ഇവിടെ പങ്കെടുത്ത ത്രിരാഷ്ട്ര ടൂര്‍ണമെന്റില്‍ വിജയിച്ച ചരിത്രമാണ് ഇന്ത്യയുടേത്. 2007-08 ല്‍ ടെസ്റ്റ് പരമ്പര കൈവിട്ടെങ്കിലും ത്രിരാഷ്ട്ര ടൂര്‍ണമെന്റില്‍ ചാമ്പ്യനായി ഇന്ത്യ മാനം വീണ്ടെടുത്തിരുന്നു. ആ പ്രയാണം ഒടുവില്‍ ഇന്ത്യയെ ലോക ജേതാക്കളാക്കി. ഈ തവണ ടെസ്റ്റ് പരമ്പര 0-4 ന് കൈവിട്ടെങ്കിലും ത്രിരാഷ്ട്ര ടൂര്‍ണമെന്റില്‍ അന്നത്തെ പ്രകടനം ആവര്‍ത്തിക്കാമെന്നാണ് ഇന്ത്യയുടെ കണക്കുകൂട്ടല്‍. ടെസ്റ്റില്‍ നിന്നും വ്യത്യസ്തമായി ഏകദിനത്തില്‍ ഇന്ത്യ ഏറെ കരുത്തരാണ്. നിലവിലെ ലോകചാമ്പ്യനെന്നതും ഇന്ത്യയ്ക്ക് ആത്മവിശ്വാസം നല്‍കും. മറുവശത്ത് ലോക ഒന്നാം നമ്പര്‍ പെരുമയോടെയാണ് ഓസ്‌ട്രേലിയ ഇറങ്ങുന്നത്. മൈക്കല്‍ ക്ലാര്‍ക്കിന്റെ കീഴില്‍ ബംഗ്ലാദേശ്, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍ പരമ്പര വിജയം നേടിയാണ് ഓസ്‌ട്രേലിയ ഒന്നാം നമ്പര്‍ സ്വന്തമാക്കിയത്. പരിചയസമ്പത്തിനൊപ്പം യുവത്വവും ഒത്തുച്ചേര്‍ന്ന ടീമിനെയാണ് ഓസ്‌ട്രേലിയ പരീക്ഷിക്കുന്നത്. മഹേന്ദ്ര സിംഗ് ധോണി നയിക്കുന്ന ടീമില്‍ പ്രതിഭയുള്ള യുവതാരങ്ങളേറെയുണ്ട്. വിരാട് കോലി, സുരേഷ് റെയ്‌ന, രേഹിത് ശര്‍മ്മ തുടങ്ങിയവരാണ് പ്രമുഖര്‍. |
| < മുന്‍ പേജ് | അടുത്തത് > |
|---|

ത്രിരാഷ്ട്ര ടൂര്‍ണമെന്റിലെ ഉദ്ഘാടന മല്‍സരത്തില്‍ ഇന്ത്യ ഇന്ന് ഓസ്‌ട്രേലിയയോട്; രാവിലെ 8.50 മുതല്‍ സ്റ്റാര്‍ ക്രിക്കറ്റില്‍ തല്‍സമയം
-°C 