അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് ഇന്ന് മാതാ അമൃതാനന്ദമയി ഉദ്ഘാടനം ചെയ്യും
Imageകോഴഞ്ചേരി: അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമത മഹാമണ്ഡലം സംഘടിപ്പിക്കുന്ന ഹിന്ദുമത പരിഷത് ശതാബ്ദി നിറവില്‍ ഇന്ന് ആരംഭിക്കും. പരിഷത്ത് 12 വരെ നീണ്ടും നില്‍ക്കും. ഉദ്ഘാടന ദിനത്തില്‍ മാതാ അമൃതാനന്ദമയിയും ഒന്‍പതിന് ജയേന്ദ്ര സരസ്വതി ശങ്കരാചാര്യസ്വാമികളും എത്തും.
12ന് മൂന്നിന് നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും.
ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് നഗറില്‍ തെളിയിക്കുവാനുള്ള ഭദ്രദീപം കൊല്ലം പന്മനയിലെ ചട്ടമ്പി സ്വാമി തിരുവടികളുടെ സമാധി ക്ഷേത്രത്തില്‍ നിന്നും പകര്‍ന്ന് ബ്രപ്മശ്രീ പ്രമവാനന്ദതീര്‍ത്ഥപാദറില്‍ നിന്നും ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റ് അഡ്വ. റ്റി എന്‍. ഉപേന്ദ്രനാഥക്കുറുപ്പ് ഏറ്റുവാങ്ങി വിവിധ സ്ഥലങ്ങളിലെ സ്വീകരണത്തിനു ശേഷം നാളെ രാവിലെ 10 മണിക്ക് വിദ്യാതിരാജാ നഗറില്‍ എത്തിച്ചേരും.
ഇന്ന്  10.30ന് ടി.എന്‍. ഉപേന്ദ്രനാഥക്കുറുപ്പ് പതാക ഉയര്‍ത്തുന്നതോടെയാണ് ഹിന്ദുമത പരിഷത്തിന് തുടക്കമാകുന്നത്. ഉച്ചയ്ക്ക് മൂന്നിന് മാതാ അമൃതാനന്ദമയി ചെറുകോല്‍പ്പുഴയില്‍ എത്തും.  വിശ്വഹിന്ദു പരിഷത്ത് അഖിലേന്ത്യാ മാര്‍ഗദര്‍ശക് അശോക് സിംഗാള്‍ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഒ. രാജഗോപാല്‍, ശൃംഗേരി മഠം ശിവാനന്ദസ്വാമി, മന്ത്രി എന്‍.കെ. പ്രേമചന്ദ്രന്‍ എന്നിവരും സംബന്ധിക്കും.
 
ആറിന് രാവിലെ വിഷ്ണുസഹസ്രനാമജപം, ഏഴുമുതല്‍ ഒന്‍പതുവരെ ഭാഗവതപാരായണം, തുടര്‍ന്ന് സംസ്‌കൃത പടനം, തുടര്‍ന്ന് നാരായണീയ പാരായണം ഉച്ചയ്ക്ക് സാംസ്‌ക്കാരിക സമ്മേളനം മന്ത്രി അടൂര്‍ പ്രകാശ് ഉദ്ഘാടനം ചെയ്യും. സ്വാമി അഭയാനന്ദ തീര്‍ത്ഥപാദര്‍ അനുഗ്രഹപ്രഭാഷണം നടത്തും. അഡീഷണല്‍ ചീഫ് സെക്രട്ടറി കെ. ജയകുമാര്‍ അദ്ധ്യക്ഷത വഹിക്കും വൈകിട്ട് ഭജനയ്ക്കുശേഷം ഏഴുമുതല്‍ പ്രഭാഷണം.
ഏഴിന് രാവിലെ ഭാഗവതപാരായണം, സംസ്‌കൃതപഠനം, ഭാഗവത തത്വവിചാരം, നാരായണീയ പാരായണം എന്നിവ ഉണ്ടായിരിക്കും ഭക്തിഭാരതി പ്രേമ പാണ്ഡുരംഗ ശ്രീമദ് ഭാഗവതം എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും. വൈകിട്ട് ഭക്തിഗാനസുധ, തുടര്‍ന്ന് ഭജന, രാത്രി ഏഴിന് പ്രഭാഷണം സ്വാമി  ആദ്ധ്യാത്മാനന്ദ സരസ്വതി, കുമ്മനം രാജശേഖരന്‍. എട്ടിന് രണ്ടിന് സംഗീതാര്‍ച്ചന, മൂന്നിന് യുവജന സമ്മേളനം വിവേക് ആര്യ ഉദ്ഘാടനം ചെയ്യും. ഒന്‍പതിന് രാവിലെ ആറു മുതല്‍ സുബ്രഹ്മണ്യ സഹസ്രനാമജപം, ഉച്ചയ്ക്ക് രണ്ടിന് പരിഷത്തിനെത്തുന്ന ജയേന്ദ്ര സരസ്വതി ശങ്കചാര്യര്‍ക്ക് പൂര്‍ണ്ണ കുംഭം നല്‍കിയാണ് പമ്പ മണല്‍പ്പുറത്ത്  സ്വീകരണമൊരുക്കുന്നത്. അയ്യപ്പഭക്ത സമ്മേളനത്തില്‍ സ്വാമി സച്ചിദാനന്ദ സരസ്വതി അദ്ധ്യക്ഷത വഹിക്കും. അയിരൂര്‍ - ചെറുകോല്‍പ്പുഴ ഹിന്ദുമത മഹാമണ്ഡലത്തിന്റെ പുതുതായി പണികഴിപ്പിച്ച സാംസ്‌ക്കാരിക കേന്ദ്രത്തിന്റെ സമര്‍പ്പണവും ജയേന്ദ്രസരസ്വതി നിര്‍വ്വഹിക്കും.
പത്തിന് 10ന് ഭാഗവത തത്വവിചാരത്തിന് സ്വാമി ഉദിത് ചൈതന്യ നേതൃത്വം നല്‍കും. മൂന്നിന് ആചാര്യാനുസ്മരണ സമ്മേളനം സ്വാമി ഋതംഭരാനന്ദ ഉദ്ഘാടനം ചെയ്യും. ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തും. സ്വാമി നിത്യാനന്ദ സരസ്വതി പ്രഭാഷണം നടത്തും.
 
ഏഴാം ദിവസമായ 11ന് ആറിന് അയ്യപ്പ സഹസ്രനാമജപം, തുടര്‍ന്ന് 8.30 മുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് വ്യക്തിത്വ വികസന സെമിനാര്‍. 3.30 മുതല്‍ വനിതാ സമ്മേളനം. രാജയോഗിനി പങ്കജ് ബഹന്‍ ഉദ്ഘാടനം ചെയ്യും. സ്വാമി അപൂപര്‍വാനന്ദ മുഖ്യപ്രഭാഷണം നടത്തും. 12ന് രാവിലെ വിഘ്‌നേശ്വര സഹസ്രനാമജപം, എട്ടുമുതല്‍ മതപാഠശാല, ബാലഗോകുലം വിദ്യാര്‍ത്ഥികളുടെ വിവിധ പരിപാടികള്‍ 10ന് മതപാഠശാല സമ്മേളനം, പി.ജി.എം. നായര്‍ കരിക്കോട് ഉദ്ഘാടനം ചെയ്യും. സമ്മേളനത്തില്‍ ടി.എന്‍. ഉപേന്ദ്രനാഥക്കുറുപ്പ് ശതാഭിഷേക എന്‍ഡോവ്‌മെന്റ് വിതരണവും സമ്മാനദാനവും സംഘടിപ്പിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് മൂന്നിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തില്‍ പ്രധാനമന്ത്രിയുടെ ദേശീയ ഉപദേഷ്ടാവ് ടി.കെ.എ. നായര്‍ അദ്ധ്യക്ഷത വഹിക്കും.ഡോ. ശിവാചാര്യ സ്വാമികള്‍ ശതാബ്ദി സമാപന സന്ദേശം നല്‍കും. ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി. പരമേശ്വരന്‍ മുഖ്യപ്രഭാഷണം നടത്തും. വൈകിട്ട് 6.15ന് സ്വാമി പൂര്‍ണ്ണാമൃതാനന്ദപുരിക്ക് സ്വീകരണം, തുടര്‍ന്ന് സ്വാമികള്‍ നയിക്കുന്ന മഹാസര്‍വ്വൈശ്വര്യപൂജ.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls