നഴ്‌സുമാരുടെ ശമ്പളം ബാങ്കുകള്‍ വഴി നല്‍കണം: മന്ത്രി ഷിബു ബേബി ജോണ്‍
Imageകൊച്ചി : നഴ്‌സുമാരുടെ ശമ്പളം ഇനി മുതല്‍ പൂര്‍ണമായും ബാങ്കുകള്‍ വഴി മാത്രം നല്‍കണമെന്ന് മന്ത്രി ഷിബു ബേബി ജോണ്‍ പറഞ്ഞു. നല്‍കുന്ന ശമ്പളത്തിന്റെ വിശദാംശങ്ങള്‍ എല്ലാ മാസവും ലേബര്‍ ഓഫീസുകളില്‍ അറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു.
എറണാകുളം ഗവ.ഗസ്റ്റ് ഹൗസില്‍ സമരത്തിലേര്‍പെട്ടിരിക്കുന്ന നഴ്‌സുമാരുമായും ആശുപത്രി മാനേജ്‌മെന്റുമായും നടന്ന ചര്‍ച്ചയ്ക്ക് ശേഷം പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമപരമല്ലാതെ ഒരു സ്ഥാപനത്തിനും സംസ്ഥാനത്ത് നിലനില്‍കാനാവില്ല. ഇത്തരത്തിലുള്ള നിയമനിഷേധത്തിനെതിരെ കര്‍ശ നടപടി സ്വീകരിക്കും. ലേബര്‍ വകുപ്പിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ നവംബറില്‍ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് സംസ്ഥാനത്തെ 480 ഓളം  ആശുപത്രികളില്‍ പരിശേധന നടത്തിയതായി മന്ത്രി പറഞ്ഞു. ഇതില്‍ 24 സ്ഥാപനങ്ങള്‍ മാത്രമാണ് പൂര്‍ണമായും നിയമമനുശാസിക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നത്. കൊച്ചിയില്‍ 74 ആശുപത്രികളില്‍ 16 ഇടത്തും കോട്ടയത്ത് 69ല്‍ 29ഉം ഇടുക്കി 50ല്‍ 15ഉം തൃശ്ശൂര്‍ 40ല്‍ നാലും പാലക്കാട് 69ല്‍ 14ഉം ആശുപത്രികളാണ് നിയമപരമായി മുന്നോട്ടു പോകുന്നവ.
 
പരിശോധനയുടെ മുഴുവന്‍ വിവരവും വകുപ്പിന്റെ വെബ് വിലാസത്തില്‍ നല്‍കിയിട്ടുണ്ട്. പരിശോധനയ്ക്ക് ശേഷം തൊഴില്‍ നിയമം നിര്‍ബന്ധമായും നടപ്പിലാക്കണമെന്ന് എല്ലാ ആശുപത്രികള്‍ക്കും കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. ജനുവരി 31ന് നഴ്‌സുമാര്‍ക്ക് മിനിമം വേതനം നല്‍കാത്ത എല്ലാ ആശുപത്രികള്‍ക്കെതിരേയും ക്ലീന്‍ പെറ്റീഷന്‍ ഫയല്‍ ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ആശുപത്രികളില്‍ ആവശ്യ സേവന നിയമം നടപ്പിലാക്കുന്നതു സംബന്ധിച്ച് ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം ആരാഞ്ഞിട്ടുണ്ട്. എസ്മ പ്രായോഗികമല്ല എന്ന് ഹൈക്കോടതിയ അറിക്കും. മിനിമം വേതനം നല്‍കാത്ത സ്ഥാപനങ്ങളെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് സ്റ്റേയുള്ളതിനാല്‍ സ്റ്റേ  പിന്‍വലിക്കുന്നതുമായുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുമെന്ന് മന്ത്രി പറഞ്ഞു. തൊഴില്‍ വേതനം സംബന്ധിച്ച പരാതികള്‍ ഉയര്‍ന്നാല്‍ ആ മേഖലയിലെ ലേബര്‍ ഓഫീസര്‍മാര്‍ക്കായിരിക്കും അതിന്റെ പൂര്‍ണ ചുമതല. നടപടിക്ക് മുതിരാത്ത ഓഫീസര്‍മാര്‍ക്കെതിരേയും നടപടിയുണ്ടാകും. അതേ സമയം ആശുപത്രികള്‍ ലേബര്‍ വകുപ്പിനു നല്‍കിയിട്ടുള്ള കണക്കുകളില്‍ കൃതൃമം കാണിച്ചതായി ബോധ്യപ്പെട്ടാല്‍ സ്ഥാപന മേധാവികള്‍ക്കെതിരെ കേസെടുക്കുമെന്ന് മന്ത്രി പറഞ്ഞു.
 
മിനിമവേതനം നല്‍കുന്നതായി ഉറപ്പു വരുത്തിയാല്‍ മാത്രമേ സ്ഥാപനങ്ങളിലെ  മാനേജേമെന്റ് അധികൃതരുമായി ഇനി മുതല്‍ ചര്‍ച്ച നടത്തൂ. മിനിമവേതനവുമായി ബന്ധപ്പെട്ട് പുതുതായ തീരുമാനങ്ങള്‍ കൈകൊള്ളുതിന് സബ് കമ്മിറ്റികള്‍ രൂപീകരിച്ച് തീരുമാനമെടുക്കും. തൊഴില്‍ മേഖലയിലെ ചൂഷണം സംബന്ധിച്ച പരാതികള്‍ അറിയിക്കാന്‍ പ്രത്യേക ഹെല്‍പ് ലൈന്‍ സംവിധാനം ജനങ്ങള്‍ക്ക് ഉപയോഗപ്പെടുത്താം. ഇത്തരത്തില്‍ ലഭിക്കുന്ന പരാതികളില്‍ ഉടനെ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. കോലഞ്ചേരിയിലേയും ലേക്ക്‌ഷോറിലേയും നഴ്‌സുമാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് ലേബര്‍ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ ഗവ.ഗസ്റ്റ് ഹൗസില്‍ ഇന്നലെ വൈകിയും ചര്‍ച്ച നടന്നു വരികയാണ്. നിലവിലുള്ള പ്രശ്‌നങ്ങള്‍ക്ക് ചടര്‍ച്ചയില്‍ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.  
 
എറണാകുളം ഗവ.ഗസ്റ്റ ഹൗസില്‍ സമരത്തിലേര്‍പെട്ടിരിക്കുന്ന നഴ്‌സുമാരുമായും ആശുപത്രി മാനേജ്‌മെന്റുമായും  നടന്ന ചര്‍ച്ചയില്‍ ലേബര്‍ കമ്മീഷണര്‍ റ്റി.റ്റി.ആന്റണി, അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍മാരായ ടോണി വിന്‍സെന്റ്, വി.എല്‍.അനില്‍കുമാര്‍, ജോയിന്റ് ലേബര്‍ കമ്മീഷണര്‍ വിന്‍സെന്റ് അലക്‌സ്, ഡെപ്യൂട്ടി ലേബര്‍കമ്മീഷണര്‍ ശശിപ്രകാശ്, ലേബര്‍ ഓഫീസര്‍മാരായ എം.കെ.മോഹനന്‍, നാരായണന്‍ നമ്പൂതിരി പങ്കെടുത്തു.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls