സംസ്ഥാനത്തിനുള്ള കേന്ദ്ര പാക്കേജില്‍ കൊച്ചിക്ക് പ്രത്യേക പരിഗണന: കെ.വി. തോമസ്
Imageകൊച്ചി : സംസ്ഥാനത്തിന് കേന്ദ്രം അനുവദിക്കുന്ന പ്രത്യേക സാമ്പത്തിക പാക്കേജില്‍ കൊച്ചി നഗരത്തിനായി പ്രത്യേക പരിഗണനയുണ്ടാകുമെന്ന് കേന്ദ്രമന്ത്രി പ്രൊഫ. കെ.വി. തോമസ് പറഞ്ഞു. നിര്‍ദ്ദിഷ്ട പാക്കേജില്‍ കൊച്ചിക്കായി ഇതിന് പ്രത്യേക സാമ്പത്തിക സംവിധാനം  വിഭാവനം ചെയ്യും.
ഇതു സംബന്ധിച്ച സമീപനരേഖ ബജറ്റിന് മുമ്പ് തയാറാക്കും. അതിനുളള ചര്‍ച്ച ദല്‍ഹിയിലും തിരുവനന്തപുരത്തുമായി നടക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇടപ്പള്ളി റെയില്‍വെ മേല്‍പ്പാലത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു പ്രൊഫ. കെ.വി. തോമസ്. അടിസ്ഥാന സൗകര്യ പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ ടോള്‍ ഏര്‍പ്പെടുത്തുന്നതിനോട് കേരളത്തിലെ ജനങ്ങള്‍ യോജിക്കുന്നില്ല. ഇതിന് പകരം മറ്റെന്ത് ചെയ്യാനാകുമെന്ന് പോംവഴി കണ്ടെത്തണം. ഇടപ്പള്ളി, പാലാരിവട്ടം, വൈറ്റില, കുണ്ടന്നൂര്‍ ജംഗ്ഷനുകളില്‍ ഫ്‌ളൈ ഓവറുകള്‍ നിര്‍മിക്കുന്നതിനുള്ള ബൃഹദ് പദ്ധതിക്ക് 1200 കോടി രൂപ ചെലവു വരും. ടോള്‍ പിരിച്ച് ഈ പദ്ധതി നടപ്പാക്കുന്നത് പ്രായോഗികമല്ല.
 
ഈ സാഹചര്യത്തില്‍ 700 കോടി രൂപ പ്രത്യേക കേന്ദ്ര ഫണ്ടില്‍ ഉള്‍പ്പെടുത്തി അനുവദിക്കുന്നതാണ് പരിഗണനയിലുള്ളത്. ജംഗ്ഷന്‍ വികസനം, ഫ്‌ളൈ ഓവര്‍ നിര്‍മാണം തുടങ്ങിയ പദ്ധതികളുടെ രൂപരേഖ തയാറാക്കി പൊതു അംഗീകാരത്തിന് സമര്‍പ്പിക്കണമെന്നും പ്രൊഫ. കെ.വി. തോമസ് നിര്‍ദേശിച്ചു. ഇടപ്പള്ളി മേല്‍പ്പാലം ഉള്‍ക്കൊള്ളുന്ന എന്‍.എച്ച് 17 പൂര്‍ണമായും ദേശീയപതാ നിലവാരത്തിലാക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് എക്‌സൈസ് തുറമുഖ മന്ത്രി കെ. ബാബു നിര്‍ദേശിച്ചു. നിലവില്‍ അഞ്ചു കിലോമീറ്റര്‍ മാത്രമാണ് ദേശീയപാത നിലവാരത്തിലുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls