| പൊതുമരാമത്ത് വകുപ്പില്‍ സമ്പൂര്‍ണ ഇ ടെന്‍ഡറിങ് |
കൊച്ചി : പൊതുമരാമത്ത് വകുപ്പിലെ ചട്ടങ്ങളും നടപടിക്രമങ്ങളും സംസ്ഥാനത്തിന്റെ സാഹചര്യങ്ങള്‍ക്കിണങ്ങിയ രീതിയില്‍ കാലോചിതമായി പരിഷ്‌കരിക്കുമെന്ന് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് പറഞ്ഞു. പി.ഡബ്ല്യു.ഡി മാനുവല്‍ പരിഷ്‌കരണം പൂര്‍ത്തിയാക്കിയതിന് പിന്നാലെ കോഡ്, ഡാറ്റാബുക്ക് എന്നിവ പരിഷ്‌കരിക്കുന്നതിനുള്ള നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചു കഴിഞ്ഞതായി മന്ത്രി അറിയിച്ചു. പൊതുമരാമത്ത് വകുപ്പില്‍ പ്രീ ക്വാളിഫിക്കേഷന്‍ വിഭാഗത്തില്‍ സമ്പൂര്‍ണ ഇ ടെന്‍ഡറിങ് നടപ്പാക്കുന്നതിന്റെ ഉദ്ഘാടനച്ചടങ്ങില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു ഇബ്രാഹിംകുഞ്ഞ്. അഴിമതിരഹിത ഭരണമെന്ന ലക്ഷ്യത്തിലേക്കുള്ള വലിയൊരു ചുവടുവയ്പാണ് ഇ ടെന്‍ഡറിങ്. ടെന്‍ഡറിങ് നടപടികള്‍ കൂടുതല്‍ കാര്യക്ഷമതയോടെ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ഈ സംവിധാനം വഴിയൊരുക്കും. കരാറുകാര്‍ക്ക് വെബ്‌സൈറ്റില്‍ നിന്നും ടെന്‍ഡര്‍ രേഖകള്‍ വായിക്കാനും ടെന്‍ഡറില്‍ പങ്കെടുക്കാനും കഴിയും. ടെന്‍ഡറുകളില്‍ കൂടുതല്‍ മത്സരക്ഷമത ഉറപ്പു വരുത്താനും ഈ രീതിക്ക് കഴിയുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. സമ്പൂര്‍ണ ഇ ടെന്‍ഡറിംഗ് നടപ്പാക്കിയ സാഹചര്യത്തില്‍ റോഡ്‌സ് ആന്റ് ബ്രിഡ്ജസ്, ബില്‍ഡിംഗ്‌സ്, നാഷണല്‍ ഹൈവെ എന്നിവയുടെ പ്രീ ക്വാളിഫിക്കേഷന്‍ വിഭാഗത്തില്‍ വരുന്ന എല്ലാ ടെന്‍ഡറുകളും പ്രസിദ്ധീകരിക്കുന്നതും സ്വീകരിക്കുന്നതും സര്‍ക്കാരിന്റെ ഇ ടെന്‍ഡറിംഗ് വെബ്‌സൈറ്റ് വഴി ആയിരിക്കും. പ്രീ ക്വാളിഫിക്കേഷനു പിന്നാലെ മറ്റ് ജോലികള്‍ക്കും ഇ ടെന്‍ഡറിംഗ് ഉടനെ നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. അതിവേഗത്തില്‍ മുന്നോട്ടു കുതിക്കുന്ന സാങ്കേതികവിദ്യയ്‌ക്കൊപ്പമെത്താന്‍ കേരളത്തിന് കഴിയുന്നില്ലെന്ന് സമ്പൂര്‍ണ ഇ ടെന്‍ഡറിംഗ് ഉദ്ഘാടനം ചെയ്ത കേന്ദ്രമന്ത്രി പ്രൊഫ. കെ.വി. തോമസ് പറഞ്ഞു. കെല്‍ട്രോണ്‍ അടക്കമുള്ള സ്ഥാപനങ്ങളിലൂടെ ഒരു കാലത്ത് സാങ്കേതികരംഗത്ത് ഏറെ മുന്നിലായിരുന്ന കേരളം ഇന്ന് ഏറെ പിന്നിലാണ്. കേന്ദ്ര ഭക്ഷ്യ, പൊതുവിതരണ വകുപ്പുകളില്‍ ആധുനികവല്‍ക്കരണം നടപ്പാക്കിയത് ഏറെ പ്രയോജനം ചെയ്തിട്ടുണ്ട്. രണ്ടായിരത്തിലേറെ വരുന്ന ഫുഡ് കോര്‍പ്പറേഷന്‍ ഗോഡൗണുകള്‍ കമ്പ്യൂട്ടര്‍ ശൃംഖലയില്‍ ബന്ധിതമാണ്. ധാന്യനഷ്ടം പരിഹരിക്കാന്‍ ഇതു മൂലം കഴിഞ്ഞതായാണ് അനുഭവമെന്ന് അദ്ദേഹം പറഞ്ഞു. മേയര്‍ ടോണി ചമ്മിണി, എം.എല്‍.എമാരായ ഹൈബി ഈഡന്‍, ഡൊമിനിക് പ്രസന്റേഷന്‍, അന്‍വര്‍ സാദത്ത്, ജില്ലാ കളക്ടര്‍ പി.ഐ. ഷെയ്ക്ക് പരീത്, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി മനോജ് ജോഷി, ചീഫ് എന്‍ജിനീയര്‍ ടി. ബാബുരാജ്, ദേശീയപാത വിഭാഗം ചീഫ് എന്‍ജിനീയര്‍ കെ. ജോസഫ് മാത്യു, കെട്ടിടവിഭാഗം ചീഫ് എന്‍ജിനീയര്‍ പി.കെ. സതീശന്‍, എന്‍.ഐ.സി കേരള ഡയറക്ടര്‍ ഡോ. കെ. സന്താനരാമന്‍, കരാറുകാരുടെ സംഘടനാപ്രതിനിധികളായ വര്‍ഗീസ് കണ്ണമ്പിള്ളി, കെ.എ. അബ്ദുള്ള , കെ.വി. ജോര്‍ജ്, പൊതുമരാമത്ത് വകുപ്പ് സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ എസ്. ഹുമയൂണ്‍ എന്നിവര്‍ പങ്കെടുത്തു. |
| < മുന്‍ പേജ് | അടുത്തത് > |
|---|

കൊച്ചി : പൊതുമരാമത്ത് വകുപ്പിലെ ചട്ടങ്ങളും നടപടിക്രമങ്ങളും സംസ്ഥാനത്തിന്റെ സാഹചര്യങ്ങള്‍ക്കിണങ്ങിയ രീതിയില്‍ കാലോചിതമായി പരിഷ്‌കരിക്കുമെന്ന് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് പറഞ്ഞു. പി.ഡബ്ല്യു.ഡി മാനുവല്‍ പരിഷ്‌കരണം പൂര്‍ത്തിയാക്കിയതിന് പിന്നാലെ 
-°C 