വ്യവസായികള്‍ക്ക് ഇനി നിര്‍ഭയം കടന്നുവരാം: തിരുവഞ്ചൂര്‍
Imageതിരുവല്ല: സംസ്ഥാനത്ത് നിക്ഷേപ സൗഹൃദ അന്തരീക്ഷമാണുള്ളതെന്നും പുറത്തുള്ള വ്യവസായികള്‍ക്ക് ഇവിടേക്ക് നിര്‍ദ്ദയം കടന്നുവരാമെന്നും മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യു.എസ്.എയുടെ കേരള മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തോടെയാണ് സംരംഭകര്‍ കേരളത്തിലേക്ക് വരാതെയായത്. ഈ സര്‍ക്കാര്‍ നിക്ഷേപ സൗഹൃദ അന്തരീക്ഷം സംജാതമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യു.എസ്.എ പ്രസിഡന്റ് കളത്തില്‍ വര്‍ഗ്ഗീസ് അദ്ധ്യക്ഷനായിരുന്നു. പി.റ്റി. തോമസ് എം.പി, എം.എല്‍.എ. മാരായ എം. മുരളി, പി.സി. വിഷ്ണുനാഥ്, കെ.പി.സി.സി. സെക്രട്ടറി മാന്നാര്‍ അബ്ദുള്‍ ലത്തീഫ്, പന്തളം സുധാകരന്‍ ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജോര്‍ജ് ഏബ്രഹാം, വൈസ് പ്രസിഡന്റ് സജി ഏബ്രഹാം, എക്‌സിക്യൂട്ടീവ് അംഗം ജോസ് ചുമ്മാര്‍ എന്നിവര്‍ പ്രസംഗിച്ചു.
 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls