|
പിഡബ്ല്യുഡി ഓഫിസില്‍ വിജിലന്‍സ് റെയ്ഡ്; ചീട്ടുകളിച്ച ഉദ്യോഗസ്ഥര്‍ പിടിയില്‍ |
തൃശൂര്‍: പിഡബ്ല്യുഡി റോഡ് വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജി}ീയര്‍ ഓഫിസില്‍ വിജിലന്‍സ് റെയ്ഡ്. ജോലി സമയത്ത് ചീട്ടുകളിച്ചിരുന്ന നാല് ഉദ്യോഗസ്ഥര്‍ പിടിയിലായി. ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിക്കായിരുന്നു റെയ്ഡ്.
ഓഫിസിലെ റിക്രിയേഷന്‍ റൂമില്‍ ചീട്ട് കളിക്കുകയായിരുന്ന ഡ്രാഫ്റ്റ്മാന്‍മാരായ ധര്‍മ്മന്‍,രവി, സത്യന്‍, അബു എന്നിവരാണു പിടിയിലായത്. അബു മദ്യപിച്ചിരുന്നതായി ബ്രീത്ത് അ}ലൈസിങില്‍ ക|െത്തിയിട്ടു|്. അനധികൃതമായി സൂക്ഷിച്ച 17,000 രൂപയും ക|െത്തി. പരിശോധന} റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്റ്റര്‍ക്കു കൈമാറും. പിഡബ്ല്യുഡി ഓഫിസില്‍ കൈക്കൂലി നല്‍കാതെ ബില്ലുകള്‍ പാസാക്കുന്നില്ലെന്ന് വിജിലന്‍സിനു ലഭിച്ച പരാതിയെ തുടര്‍ന്നാണ് റെയ്ഡ് നടത്തിയത്. വിജിലന്‍സ് ഡിവൈഎസ്പി എന്‍.ഐ.ജ്യോതിഷ്‌കുമാറിന്റെ നേതൃത്വത്തിലാണു റെയ്ഡ് നടത്തിയത്.
|