യേശുവിനെ രാഷ്ട്രീയവത്ക്കരിക്കുന്ന സിപിഎം അടവുനയം അപലപനീയം: കെ.എം.മാണി
Imageകോട്ടയം: യേശുക്രിസ്തുവിനെ രാഷ്ട്രീയവത്ക്കരിക്കുന്ന മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയുടെ അടവുനയം തികച്ചും അപലപനീയമാണെന്ന് കേരളാ കോണ്‍ഗ്രസ് (എം) ലീഡര്‍ കെ.എം.മാണി. ഇത് ഒരു വിധത്തിലും നീതീകരിക്കാനാവില്ല.
ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ യേശുവിനെ ദൈവമായി ആരാധിക്കുന്നു. പാര്‍ട്ടി സമ്മേളനത്തില്‍ യേശുവിന്റെ ചിത്രം മറ്റു രാഷ്ട്രീയനേതാക്കള്‍ക്കൊപ്പം പ്രദര്‍ശിപ്പിച്ചത് അവരുടെ വികാരങ്ങള്‍ വ്രണപ്പെടുത്തുന്ന നടപടിയായിപ്പോയി. ഇതു യേശുവിനോടുള്ള ആദരപ്രകടനമല്ല. മറിച്ച് രാഷ്ട്രീയനേട്ടം ഉണ്ടാക്കാനുള്ള കച്ചവടതന്ത്രം മാത്രമാണ്. ഒരു മതാചാര്യന്റെയും ചിത്രം ഇത്തരത്തില്‍ ദുരുപയോഗപ്പെടുത്താന്‍ പാടില്ല. കേരളാ കോണ്‍ഗ്രസോ കോണ്‍ഗ്രസോ ഒരിക്കലും ഇത്തരം വിലകുറഞ്ഞ രാഷ്ട്രീയതന്ത്രങ്ങള്‍ പയറ്റിയിട്ടില്ല. മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ് എന്നതാണ് മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയുടെ വിശ്വാസപ്രമാണം. അങ്ങനെയായിരിക്കെ മതസ്ഥാപകനായ യേശുവിന്റെ ചിത്രങ്ങള്‍ രാഷ്ട്രീയ നേതാക്കള്‍ക്കൊപ്പം പ്രതിഷ്ഠിക്കുകയും മാര്‍ക്‌സിസ്റ്റു നേതാക്കളെ യേശുവിനോടൊപ്പം താരതമ്യപ്പെടുത്തുകയും ചെയ്യുന്നത് ഇരട്ടത്താപ്പും ആത്മവഞ്ചനയുമാണ്. യേശുവിനെ ആദരിക്കുന്നതിനേക്കാള്‍ യേശുവിനെ ഉയര്‍ത്തിക്കാട്ടി രാഷ്ട്രീയ ലാഭം ഉണ്ടാക്കുവാനുള്ള മാര്‍ക്‌സിസ്റ്റു വിഫലശ്രമം അപഹാസ്യമാണെന്ന് കെ.എം.മാണി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls