|
ക്രിസ്തുവിന്റെ പോസ്റ്റര്‍: വോട്ടിനുള്ള തട്ടിപ്പ് - പി.പി.തങ്കച്ചന്‍ |
തിരുവനന്തപുരം: മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് യേശുക്രിസ്തുവിന്റെ പടം വച്ച ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുള്ളത് സദ്ദുദേശത്തോട് കൂടിയാണെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല.
കേരളത്തിലെ ക്രൈസ്തവരുടെ വോട്ടുകള്‍ വാങ്ങാന്‍ പറ്റുമോ എന്ന് പരീക്ഷിക്കുന്നതിനുള്ള ഒരു തട്ടിപ്പാണിതെന്ന് യുഡിഎഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍. നിരീശ്വരത്വം അടിസ്ഥാനമാക്കി പടുത്തുയര്‍ത്തുകയും ഇപ്പോഴും അതില്‍ ഉറച്ചു നില്‍ക്കുകയും ചെയ്യുന്ന ഒരു പാര്‍ട്ടിക്ക് എങ്ങനെ ദൈവപുത്രനെ ആദരിച്ച് ബോര്‍ഡുകള്‍ വയ്ക്കാന്‍ കഴിയും. ദൈവനാമത്തില്‍ മാര്‍ക്‌സിസ്റ്റ് എം.എല്‍.എമാര്‍ സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ അതിനെ ആക്ഷേപിക്കുകയും അവര്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്യാന്‍ മുന്‍കൈ എടുത്ത പാര്‍ട്ടി സെക്രട്ടറി പിണറായി വിജയനും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കും ഇക്കാര്യത്തിലുള്ള ആത്മാര്‍ത്ഥതയെ സംശയിക്കേണ്ടിയിരിക്കുന്നു. ക്രൈസ്തവ സമൂഹത്തിന് വളരെയേറെ വേദനയും പ്രതിഷേധവും ഉണ്ടാക്കിയിട്ടുള്ള ഇത്തരം വിലകുറഞ്ഞ നടപടികളില്‍ നിന്ന് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി പിന്‍തിരിയണം.
|