|
വി.പി. രാമകൃഷ്ണപിള്ളയ്ക്ക് എതിരെ വീണ്ടും ചൂഢന്‍ പ്രയോഗം |
പ്രസംഗം സംസ്ഥാന സെക്രട്ടറിക്കെതിരെയുള്ള വിചാരണയായി മാറി കൊല്ലം: ആര്‍എസ്പി സംസ്ഥാന സെക്രട്ടറി വി. പി. രാമകൃഷ്ണപിള്ളയെ ഇരുത്തി അദ്ദേഹത്തിനെതിരെ അഖിലേന്ത്യാ സെക്രട്ടറി ചന്ദ്രചൂഢന്‍ കത്തിക്കയറിയത് പ്രവര്‍ത്തകരെ സ്തബ്ദരാക്കി.
പാര്‍ട്ടിയുടെ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത ചന്ദ്രചൂഢന്റെ പ്രസംഗം സംസ്ഥാന സെക്രട്ടറിക്കെതിരെയുള്ള വിചാരണയായി മാറി. ഇതോടെ വരാനിരിക്കുന്ന സംസ്ഥാന സമ്മേളനം കുഴപ്പത്തിലാകുമെന്നതും ഉറപ്പാണ്. സംസ്ഥാന നേതൃത്വത്തില്‍ അഴിച്ചുപണി വേണമെന്നാണ് ചന്ദ്രചൂഢന്‍ ആവശ്യപ്പെടുന്നത്. പെട്ടിയെടുപ്പുകാരുടെ പാര്‍ട്ടിയായി ആര്‍എസ്പി മാറരുത്. ശ്രീകണ്ഠന്‍നായരുടെ പാര്‍ട്ടി, ബേബി ജോണിന്റെ പാര്‍ട്ടി എന്നൊക്കെ പ്രവര്‍ത്തകര്‍ പണ്ട് അഭിമാനത്തോടെയാണ് പറഞ്ഞിരുന്നത്. ഇപ്പോള്‍ അങ്ങനെ അവകശാപ്പെടാന്‍ കഴിയുന്നുണ്ടോ? നേതൃത്വത്തെ നോക്കിയും പ്രവര്‍ത്തകര്‍ പാര്‍ട്ടിയിലേക്ക് വരും. അര്‍ഹതപ്പെട്ട രാജ്യസഭാ സീറ്റ് നമ്മുടെ നേതാവ് വേണ്ടെന്ന് പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പ് വന്നപ്പോള്‍ സീറ്റ് തന്നിലെങ്കില്‍ മന്ത്രിയെ പിന്‍വലിക്കുമെന്ന് പറഞ്ഞു. പിന്നീട് ആ പറഞ്ഞത് പിന്‍വലിച്ചു. ഇടതുമുന്നണിയില്‍ നിര്‍ണായകമായിരുന്ന ആര്‍എസ്പിക്ക് ഇപ്പോള്‍ മുന്നണിയില്‍ വിദൂഷക വേഷമാണെന്ന് ചൂഢന്‍ പരിഹസിച്ചു. യുഡിഎഫില്‍ നിന്ന് ആരെയെങ്കിലും അടര്‍ത്തി മന്ത്രിസഭ ഉണ്ടാക്കാനാണ് ചിലരുടെ പൂതി. അതിനുവേണ്ടി മാണിയുടെ പിറകെ നടക്കുകയാണ്. തിരഞ്ഞെടുപ്പില്‍ ജയിച്ചു അധികാരത്തില്‍ വരാനാണ് ശ്രമിക്കേണ്ടത് ചന്ദ്രചൂഢന്‍ ഓര്‍മ്മിപ്പിച്ചു.
|