|
കോടതി വിധി സന്തോഷപ്രദമെന്ന് എ.കെ ആന്റണി; ആശ്വാസകരമെന്ന് പ്രണബ് മുഖര്‍ജി |
ന്യൂഡല്‍ഹി/കോഴിക്കോട്: ടു ജി സ്‌പെക്ട്രം കേസില്‍ ആഭ്യന്തരമന്ത്രി പി.ചിദംബരത്തിനെതിരായ ഹര്‍ജി തള്ളിയ കോടതി വിധി ഏറെ ആശ്വാസം പകരുന്നതാണെന്ന് ധനമന്ത്രി പ്രണബ് മുഖര്‍ജി. തീര്‍ച്ചയായും യുപിഎ സര്‍ക്കാരിനെ സംബന്ധിച്ച് ഏറെ ആശ്വാസം പകരുന്ന വിധിയാണിത്.
2ജി സ്‌പെക്ട്രം ലൈസന്‍സ് അനുവദിക്കുന്നതില്‍ അന്നത്തെ ധനമന്ത്രാലയത്തിന്റെ ഉപദേശം ടെലികോം മന്ത്രി എ.രാജ ചെവിക്കൊണ്ടില്ല എന്ന കാര്യം സുപ്രീംകോടതി നേരത്തെ പരാമര്‍ശിച്ചിട്ടുള്ളതാണ്. അതുകൊണ്ട്തന്നെ അനാവശ്യമായി ഒരു വ്യക്തിയെ വിചാരണ ചെയ്യുന്നത് തടയുന്ന വിധിയാണിതെന്നും വിധിയെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ടുജി സ്‌പെക്ട്രം കേസില്‍ ആഭ്യന്തരമന്ത്രി പി.ചിദംബരത്തിനെതിരായ ഹര്‍ജി തള്ളിയ സിബിഐ പ്രത്യേക കോടതി വിധി ഏറെ സന്തോഷം പതരുന്നതാണെന്ന് കേന്ദ്ര പ്രതിരോധമന്ത്രി എ.കെ.ആന്റണി. സ്‌പെക്ട്രം ഇടപാടില്‍ ചിദംബരം അനധികൃതമായ വിധത്തില്‍ യാതൊരു ഇടപെടലും നടത്തിയിട്ടില്ല. ധനമന്ത്രി എന്ന നിലയില്‍ മാത്രമാണ് അദ്ദേഹം ഇടപാടുമായി ബന്ധപ്പെട്ടത്. സ്‌പെക്ട്രം ഇടപാടില്‍ പി.ചിദംബരം നിരപരാധിയാണെന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തെ തന്നെ പറഞ്ഞിരുന്നതാണെന്നും കോടതി വിധി കേന്ദ്ര സര്‍ക്കാര്‍ നിലപാടിനുള്ള അംഗീകാരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
|