ടീം ഇന്ത്യയുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്നും സഹാറ ഗ്രൂപ്പ് പിന്മാറി
Imageന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്നും സഹാറ ഗ്രൂപ്പ് പിന്മാറി. ബിസിസിഐയുമായുണ്ടായ അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ് കഴിഞ്ഞ 11 വര്‍ഷമായി തുടര്‍ന്നുവന്ന സ്‌പോണ്‍സര്‍ഷിപ്പ് അവസാനിപ്പിയ്ക്കുന്നത്.
ബി.സി.സി.ഐയുമായുള്ള എല്ലാ സാമ്പത്തിക ഇടപാടുകളും ഇതോടെ അവസാനിപ്പിക്കുന്നതായും ഐ.പി.എല്‍ ടീമായ പുണെ വാരിയേഴ്‌സിന്റെ ഉടമസ്ഥതയില്‍നിന്ന് പിന്മാറുമെന്നും സഹാറ ഗ്രൂപ്പ് എംഡി വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു. ബംഗളുരുവില്‍ നടന്ന ഐപിഎല്‍ ലേലത്തിന് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പാണ് സഹാറ പിന്മാറ്റം പ്രഖ്യാപിച്ചത്. ഏറെ പ്രതീക്ഷയോടെയാണ് ഇന്ത്യന്‍ ടീമിനെ സ്‌പോണ്‍സര്‍ ചെയ്യാന്‍ തീരുമാനിച്ചതെന്ന് സഹാറ പറഞ്ഞു. സ്‌പോണ്‍സര്‍ ചെയ്യുന്നവരുടെ അഭിപ്രായത്തെ മാനിയ്ക്കാനോ തങ്ങള്‍ക്ക് എന്തെങ്കിലും പരിഗണന തരാനോ ബിസിസിഐ തയ്യാറായിട്ടില്ല. ഇപ്പോള്‍ ടീമിന് സ്‌പോണ്‍സര്‍ഷിപ്പുമായി നിരവധി ധനികരുണ്ട്. അതുകൊണ്ട്തന്നെ പോണ്‍സര്‍ഷിപ്പില്‍നിന്ന് പിന്മാറുകയാണെന്ന് സഹാറ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു. ഇരുകൂട്ടര്‍ക്കിടയില്‍ പലപ്പോഴായി പ്രശ്‌നങ്ങള്‍ ഉരുത്തിരിഞ്ഞെങ്കിലും പുണെ ടീമിലെ അംഗമായ യുവരാജ് സിങ്ങിനു പരുക്കേറ്റതിനെത്തുടര്‍ന്ന് പകരം കളിക്കാരനെ ടീമില്‍ ഉള്‍പെടുത്താന്‍ അനുവദിയ്ക്കണമെന്ന അപേക്ഷ ബിസിസിഐ നിരസിച്ചതാണ് ഇപ്പോള്‍ ഇത്തരത്തിലൊരു നിലപാട് സ്വീകരിയ്ക്കാന്‍ സഹാറ ഗ്രൂപ്പിനെ പ്രേരിപ്പിച്ചത്. 2010 ജൂണ്‍ അവസാനത്തോടെ സഹാറ ഗ്രൂപ്പിന്റെ സ്‌പോണ്‍സര്‍ഷിപ്പ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ജൂലൈ 1ന് 2013വരെ കരാര്‍ പുതുക്കിയിരുന്നു. അന്താരാഷ്ട്ര മത്സരങ്ങള്‍ക്കായി 3.34 കോടി രൂപ വീതമാണ് സഹാറ ഗ്രൂപ്പ് ടീം ഇന്ത്യയ്ക്ക് നല്‍കിക്കൊണ്ടിരുന്നത്.


 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls