മെട്രോ നടപടികള്‍ മുന്നോട്ട്
Imageന്യൂഡല്‍ഹി: കൊച്ചി മെട്രോയില്‍ ആറു കോച്ചുകളുള്ള ട്രെയിന്‍ ഓടിക്കാനുള്ള പുതിയ നിര്‍ദേശം കേരളം കേന്ദ്ര നഗരവികസന മന്ത്രാലയത്തിനു സമര്‍പ്പിച്ചു. കൊച്ചി മെട്രോ എം.ഡി ടോം ജോസാണ് കേന്ദ്ര നഗര വികസന മന്ത്രാലയത്തിനു ഇന്നലെ ഇതുസംബന്ധിച്ച നിര്‍ദ്ദേശം നനല്‍കിയത്.
പദ്ധതി കേന്ദ്ര മന്ത്രിസഭാ അനുമതിക്ക് സമര്‍പ്പിക്കുന്നതിനു മുന്നോടിയായുള്ള പൊതുനിക്ഷേപ ബോര്‍ഡ് യോഗം ഒരാഴ്ചക്കകം നടക്കും. കൊച്ചിയിലെ കുറഞ്ഞ ജനസാന്ദ്രത കണക്കിലെടുത്താണ് മൂന്നു കോച്ചുകള്‍ വീതമുള്ള ട്രെയിന്‍ ഓടിക്കാന്‍ ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഭാവിയില്‍ ഉണ്ടാകാനിടയുളള തിരക്കുകൂടി പരിഗണിച്ചാണ് കോച്ചുകളുടെ എണ്ണം ആറാക്കാന്‍ തീരുമാനിച്ചത്. കോച്ചുകളുടെ എണ്ണം കൂടുമ്പോള്‍ സ്‌റ്റേഷനുകളിലും അതനുസരിച്ചുളള വികസനം വേണ്ടിവരും. ഓരോ സ്‌റ്റേഷനും 1.2 കോടി മുതല്‍ 1.5 കോടി രൂപവരെ ചെലവു കൂടുമെന്ന് ടോം ജോസ് പറഞ്ഞു. 23 സ്റ്റേഷനുകളാണ് കൊച്ചി മെട്രോയില്‍ ഉണ്ടാവുക. കൊച്ചി മെട്രോ സംബന്ധിച്ച് വിവിധ മന്ത്രാലയങ്ങളുടെ അഭിപ്രായം തേടിയിട്ടുണ്ട്. ഇവ ലഭിച്ചശേഷമുള്ള പിഐബി യോഗം ഒരാഴ്ചക്കകം ചേരുമെന്ന് ടോം ജോസ് അറിയിച്ചു. പി.ഐ.ബി അംഗീകരിച്ച ശേഷമായിരിക്കും പദ്ധതി കേന്ദ്ര മന്ത്രിസഭയുടെ പരിഗണനക്കെത്തുക. മാര്‍ച്ചിലെ ബജറ്റില്‍ പദ്ധതിക്ക് തുക വകയിരുത്തുവാനുള്ള നടപടികളും പുരോഗമിക്കുന്നുണ്ട്. ഒരു മാസത്തിനകം കൊച്ചി മെട്രോക്ക് കേന്ദ്ര അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ടോം ജോസ് വ്യക്തമാക്കി.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls