| കെ.എം. ഷാജി എം.എല്‍.എയുടെ നേരെ ഐ എന്‍ എല്‍ ആക്രമണം |
കണ്ണൂര്‍: ഐ എന്‍ എല്‍ ഉത്തരമേഖലാ റാലി ഇന്നലെ കണ്ണൂരില്‍ സംഘര്‍ഷത്തിനു വഴിവെച്ചു. കെ.എം. ഷാജി എം.എല്‍.എയുടെ കാറിനു നേരെ ഐ.എന്‍.എല്‍. പ്രവര്‍ത്തകര്‍ അക്രമം നടത്തി. കാറിന്റെ ചില്ലുകള്‍ തകര്‍ന്നു. എം.എല്‍.എക്ക് പരുക്കില്ല. ഗണ്‍മാന്‍ യാസിറിന് പരുക്കേറ്റു. ഇന്നലെ വൈകുന്നേരം 5.20ഓടെയായിരുന്നു സംഭവം. കണ്ണൂര്‍ ഗസ്റ്റ്ഹൗസില്‍ നിന്ന് മടങ്ങുകയായിരുന്ന കാറിനു നേരെ പ്രഭാത് ജംഗ്ഷനില്‍ വച്ചാണ് ആക്രമണമുണ്ടായത്. ഐ.എന്‍.എല്‍. ഉത്തരമേഖലാ സമ്മേളനത്തോടനുബന്ധിച്ച് നടന്ന പ്രകടനത്തിലുണ്ടായിരുന്നവരാണ് യാതൊരു പ്രകോപനവുമില്ലാതെ ആക്രമം നടത്തിയത്. സെന്റ്‌മൈക്കിള്‍സ് സ്‌കൂള്‍ പരിസരത്ത് നിന്നു പുറപ്പെട്ട പ്രകടനം പ്രഭാത് ജംഗ്ഷനില്‍ എത്തിയപ്പോള്‍ ഒരുസംഘം എം.എല്‍.എയുടെ കാര്‍ തടഞ്ഞുനിര്‍ത്തി മുന്‍ഭാഗത്തെ ചില്ലുകള്‍ അടിച്ചു തകര്‍ക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന എം.എല്‍.എയെ പോലീസ് ജീപ്പില്‍ കയറ്റി അദ്ദേഹം പങ്കെടുക്കേണ്ട ഒരു പൊതുപരിപാടിയിലെത്തിക്കുകയായിരുന്നു. തകര്‍ത്ത കാര്‍ പിന്നീട് ടൗണ്‍ സ്റ്റേഷനിലേക്ക് മാറ്റി. ഇതിനിടെ ഐ എന്‍ എല്‍ നേതാക്കള്‍രക്കൊപ്പമുണ്ടായിരുന്ന കെ എ റൗഫും പോലീസില്‍ പരാതിയുമായെത്തി. റാലി വീക്ഷിച്ചു കൊണ്ടിരിക്കേ ഒരു യുവാവ് തന്റെ കാറിനു നേരെ കല്ലെറിഞ്ഞെന്നും ഇയാള്‍ എസ് ടി യു ഓഫീസില്‍ ഓടിക്കയറിയെന്നുമാണ് റൗഫ് പറയുന്നത്. ഐ എന്‍ എല്‍ സമ്മേളനം നടന്ന ടൗണ്‍ സ്‌ക്വയര്‍ പരിസരത്തും സംഘര്‍ഷമുണ്ടായി. അക്രമത്തിനു തുനിഞ്ഞവരെ പോലീസ് ലാത്തിവീശി വിരട്ടിയോടിച്ചു. |
| < മുന്‍ പേജ് | അടുത്തത് > |
|---|

കണ്ണൂര്‍: ഐ എന്‍ എല്‍ ഉത്തരമേഖലാ റാലി ഇന്നലെ കണ്ണൂരില്‍ സംഘര്‍ഷത്തിനു വഴിവെച്ചു. കെ.എം. ഷാജി എം.എല്‍.എയുടെ കാറിനു നേരെ ഐ.എന്‍.എല്‍. പ്രവര്‍ത്തകര്‍ അക്രമം നടത്തി. കാറിന്റെ ചില്ലുകള്‍ തകര്‍ന്നു. 
-°C 