'യേശുവിനെ സിപിഎം പരീക്ഷിക്കുന്നു'
Imageതിരുവനന്തപുരം: സാത്താന്‍ മരുഭൂമിയില്‍ വെച്ച് യേശുദേവനെ പരീക്ഷിച്ചതുപോലെ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി യേശുവിനെ വച്ച് പരീക്ഷണം നടത്തുകയാണെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല.
ദൈവപുത്രന്മാരെ പാര്‍ട്ടിയുടെ സമ്മേളന വേദികളില്‍ പ്രചാരണത്തിന് ഉപയോഗിക്കുന്നത് വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുന്നതാണ്. ഇതുസംബന്ധിച്ച് നിരവധി പരാതികളും വിമര്‍ശനങ്ങളും സമൂഹത്തില്‍ നിന്ന് ഉയര്‍ന്നുകഴിഞ്ഞു. സിപിഎം സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് ദൈവപുത്രനായ യേശുവിന്റെ ഫോട്ടോ പ്രചരണ തന്ത്രത്തിന് ഉപയോഗിക്കുന്നതില്‍ ശക്തമായ പ്രതിഷേധമുണ്ട്. ക്രിസ്ത്യാനികളുടെ വിശ്വാസത്തെ വ്രണപ്പെടുത്തുന്ന നടപടികളില്‍ നിന്ന് സിപിഎം പിന്മാറണം. സാമൂഹ്യ പരിഷ്‌കര്‍ത്താക്കളുടെ ചിത്രങ്ങള്‍ ഇത്തരം വേദികളില്‍ ഉപയോഗിക്കുന്നത് പതിവുള്ളതാണ്. ഇതില്‍ തെറ്റില്ല. മഹാത്മാഗാന്ധിയുടെയും ജവഹര്‍ലാല്‍ നെഹ്‌റുവിന്റെയും ചിത്രങ്ങള്‍ വരെ സിപിഎം ഉപയോഗിക്കുന്നുണ്ട്. ഇന്ദിരാഗാന്ധിയുടെ ചിത്രം ഉപയോഗിക്കുന്നുണ്ടോയെന്ന് തനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls