| വികസനം : സര്‍ക്കാരിതര സംഘടനകളുടെ സേവനം ഉപയോഗിക്കും - മുഖ്യമന്ത്രി |
സന്നദ്ധസംഘടന എന്ന നിലയില്‍ ജനശ്രീ അത്ഭുതം കാട്ടി. സര്‍ക്കാരിന്റെ ഔദ്യോഗിക പ്രസ്ഥാനമാണ് കുടുംബശ്രീ.കോഴിക്കോട്: സര്‍ക്കാരിന്റെ വികസന പദ്ധതികള്‍ ജനങ്ങളിലെത്തിക്കാന്‍ സര്‍ക്കാര്‍ ഇതര സന്നദ്ധ സംഘടനകളെ ഉപയോഗിക്കുന്നതിന് നിയമനിര്‍മ്മാണം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. എന്‍ ജി ഒ രംഗത്തെ പ്രവര്‍ത്തനം കുത്തകയാക്കിവെക്കാ ന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ലെന്നും അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിക്കുന്ന എല്ലാ സംഘടനകള്‍ക്കും ഇടമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജനശ്രീ സുസ്ഥിര വികസന മിഷന്റെ അഞ്ചാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച 'കേരളത്തിന്റെ വികസനത്തില്‍ സര്‍ക്കാരിതര സംഘടനകളുടെ പങ്ക്' സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ആസൂത്രണ കമ്മിഷന്‍ കേരളത്തിലെ സന്നദ്ധ സംഘടനകളുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചുകഴിഞ്ഞു. ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം, സ്വയംപര്യാപ്തത, മാലിന്യ നിര്‍മ്മാര്‍ജ്ജനം എന്നീ കാര്യങ്ങളില്‍ സര്‍ക്കാരിതര സന്നദ്ധ സംഘടനകളെ ഉപയോഗിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കേരളം വിദ്യാഭ്യാസ-സാമൂഹ്യ രംഗങ്ങളില്‍ കൈവരിച്ച നേട്ടങ്ങള്‍ നിലനിര്‍ത്താന്‍ സര്‍ക്കാര്‍ മാത്രം വിചാരിച്ചാല്‍ മതിയാവില്ല. കേന്ദ്രസര്‍ക്കാരിന്റെ വിവിധ ക്ഷേമ പദ്ധതികളുടെ ഗുണഫലം താഴെത്തലത്തിലെത്തിക്കാന്‍ സര്‍ക്കാരിതര സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തനത്തിലൂടെ സാധിക്കും. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും ഭക്ഷ്യസുരക്ഷാ പദ്ധതിയുമെല്ലാം ഇത്തരത്തില്‍ താഴെത്തട്ടിലെത്തിക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അഞ്ചുവര്‍ഷം കൊണ്ട് സന്നദ്ധസംഘടന എന്ന നിലയില്‍ ജനശ്രീ അത്ഭുതം കാട്ടിയിരിക്കുകയാണ്. യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ കുടുംബശ്രീയ്ക്ക് എതിരാകുമെന്ന പ്രചാരണം നടത്താന്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അന്നത്തെ ധനമന്ത്രി നടത്തിയിരുന്നു. എന്നാല്‍ കുടുംബശ്രീയെ കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് ഈ സര്‍ക്കാര്‍ ചെയ്യുന്നത്. കുടുംബശ്രീ സര്‍ക്കാരിന്റെ ഔദ്യോഗിക പ്രസ്ഥാനമാണ്. വളരെ നല്ല തരത്തില്‍ കുടുംബശ്രീയുടെ പ്രവര്‍ത്തനം മുന്നോട്ടുപോകുകയാണെന്ന് ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു. ജനശ്രീ സംസ്ഥാന ചെയര്‍മാന്‍ എം എം ഹസ്സന്‍ അധ്യക്ഷനായിരുന്നു. ആസൂത്രണ-ഗ്രാമവികസ വകുപ്പ് മന്ത്രി കെ സി ജോസഫ് മുഖ്യപ്രഭാഷണം നടത്തി. ജനശ്രീഇ-വിഷന്റെ ഉദ്ഘാടനം അദ്ദേഹം നിര്‍വഹിച്ചു. ഐ ഇ ഇ ഇ അന്താരാഷ്ട്ര അവാര്‍ഡ് ജേതാവായ ആദ്യമലയാളി ശശി പിലാച്ചേരിയെ മുഖ്യമന്ത്രി ആദരിച്ചു. എം കെ രാഘവന്‍ എം പി, കെ പി സി സി സെക്രട്ടറി ലതികാ സുഭാഷ്, യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റ് ടി സിദ്ദിഖ്, ഡി സി സി പ്രസിഡന്റ് കെ സി അബു, ജനശ്രീ സംസ്ഥാന സെക്രട്ടറി ഡോ. ബി എസ് ബാലചന്ദ്രന്‍, ജില്ലാ ചെയര്‍മാന്‍ എന്‍ സുബ്രഹ്മണ്യന്‍ സംസാരിച്ചു. പ്രതിനിധി സമ്മേളനം സംസ്ഥാന ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ കെ എം ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. ഡോ. ഫസല്‍ ഗഫൂര്‍, പത്മശ്രീ ജി ശങ്കര്‍, സയന്‍സ് പാര്‍ക്ക് സി ഇ ഒ ഡോ. ഇന്ദിരാരാജന്‍, ആസൂത്രണ കമ്മിഷനംഗങ്ങളായ സി പി ജോണ്‍, ജി വിജയരാഘവന്‍, ജനശ്രീ മൈക്രോഫിന്‍ ഡയറക്ടര്‍ ആര്‍ പ്രഭ, പി സുദീപ്, എന്‍ ബാലഗോപാല്‍, കൊല്ലം പണിക്കര്‍, കെ പി ഹുസൈന്‍ സംസാരിച്ചു. ഇന്ന് കടപ്പുറത്ത് ഒരുലക്ഷം പേര്‍ അണിനിരക്കുന്ന ജനശ്രീ മഹാസംഗമം പ്രതിരോധ മന്ത്രി എ കെ ആന്റണി ഉദ്ഘാടനം ചെയ്യും. |
| < മുന്‍ പേജ് | അടുത്തത് > |
|---|

സന്നദ്ധസംഘടന എന്ന നിലയില്‍ ജനശ്രീ അത്ഭുതം കാട്ടി. സര്‍ക്കാരിന്റെ ഔദ്യോഗിക പ്രസ്ഥാനമാണ് കുടുംബശ്രീ.
-°C 